Chembaneer Poovu Today Episode 12 Video Viral : ഏഷ്യാനെറ്റ് പരമ്പര ചെമ്പനീർ പൂവിൽ കഴിഞ്ഞ ആഴ്ച വേദനാജനകമായ എപ്പിസോഡാണ് നടന്നുകൊണ്ടിരുന്നത്. സച്ചി വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.എന്നാൽ ഈ ആഴ്ച പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ വർഷ ബൈക്ക് കേടായതിനാൽ, ശ്രീകാന്തിനെ വിളിച്ച് അവൻ്റെ ബൈക്കിൽ കയറി സ്റ്റുഡിയോയിൽ പോവുകയാണ്. ഇത് വർഷയുടെ അച്ഛനും അമ്മയും കാണുകയാണ്. അവൾ ഏതവൻ്റെ കൂടെയാണ് പോയതെന്നും, നമുക്ക് അവരുടെ പിറകെ പോവണമെന്ന് പറയുകയാണ്.
വർഷ ഫുഡ് കഴിക്കാതെ പോയതിനാൽ ഫുഡുമായി പോവുകയാണ്. വർഷയോട് അച്ഛനും അമ്മയും വന്നിട്ടുണ്ടെന്ന് സ്റ്റാഫ് പറഞ്ഞപ്പോൾ, വർഷ അവരുടെ അടുത്ത് പോവുകയാണ്. വർഷ വന്നപ്പോൾ നീ ആരുടെ കൂടെയാണ് ബൈക്കിൽ വന്നതെന്ന് ചോദിച്ചപ്പോൾ, അത് എൻ്റെ സുഹൃത്തായ ശ്രീയാണെന്നും, അതിന് നിങ്ങൾ മറ്റൊരർത്ഥമൊന്നും കാണേണ്ടെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ശ്രുതി ചന്ദ്രമതിയോട് ഇന്ന് നമുക്ക് യോഗ തുടങ്ങാമെന്ന് പറയുകയാണ്. അങ്ങനെ യോഗ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രമതിയ്ക്ക് നീരാനാവുന്നില്ല. അപ്പോഴാണ് രവി കയറി വരുന്നത്.ചന്ദ്രമതിയുടെ അവസ്ഥ കണ്ട് രവീന്ദ്രൻ ചിരിക്കുകയാണ്.
പിന്നീട് ശ്രുതി നമുക്ക് ടെറസിൽ പോയി ചെയ്യാമെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയാണ്. അപ്പോഴാണ് രേവതി കാപ്പിയുമായി വരുന്നത്. കാപ്പി കുടിച്ച ചന്ദ്രമതി തുപ്പുകയാണ്. നീ എന്താണ് കലക്കി വന്നതെന്ന് പറയുകയാണ്.അമ്മയ്ക്ക് ശരീര വേദന പറഞ്ഞതിനാൽ ഞാൻ കുറച്ച് പച്ചമരുന്ന് കൂടി ചേർത്തിരുന്നെന്ന് പറയുകയാണ്. ദേഷ്യം പിടിച്ച് ചന്ദ്രമതി മറിക്കുമ്പോൾ രേവതിയുടെ മുഖത്ത് ആവുകയാണ്. ദേഷ്യം വന്ന് രേവതി ചന്ദ്രയോട് എന്താണ് കാണിച്ചതെന്ന് പറയുകയാണ്. എൻ്റെ മുഖത്ത് ഒഴിച്ചത് കൂടാതെ, ആ ചായ വെയ്സ്റ്റാക്കുകയും ചെയ്തെന്ന് പറയുകയാണ് രേവതി. കുടിക്കാൻ പറ്റാത്തത് തന്നാൽ പിന്നെ എന്തു ചെയ്യണമെന്ന് പറയുകയാണ് ചന്ദ്ര. എൻ്റെ ഭർത്താവിൻ്റെ പൈസയാണ് അമ്മ ഇപ്പോൾ കളഞ്ഞതെന്ന് പറയുകയാണ്. അത് കേട്ടപ്പോൾ ചന്ദ്രയും ശ്രുതിയും ഞെട്ടുകയാണ്.
രേവതി വിഷമത്തോടെ ഇറങ്ങി വരുന്നത് ശ്രീ കാണുകയാണ്.പിന്നീട് കാണുന്നത് സച്ചിയെ കാണാൻ ശ്രീകാന്ത് പോവുകയാണ്. ഏട്ടനോട് പല കാര്യങ്ങളും പറയുകയാണ്. ഏടത്തി ചെയ്തത് നല്ല കാര്യമാണെന്നും, ഏട്ടൻ എപ്പോഴാണ് ഏടത്തിയെ മനസിലാക്കുന്നതെന്ന് പറയുകയാണ് ശ്രീകാന്ത്. അങ്ങനെ സച്ചിയുടെ മനസ് മാറുകയാണ്.ഏട്ടത്തിയോടുള്ള പിണക്കം മറന്ന് ഏടത്തിയെ എൻ്റെ റസ്റ്റോറൻ്റിൽ കൂട്ടി വരാൻ പറയുകയാണ്. സച്ചി സമ്മതിച്ചപ്പോൾ ശ്രീ സച്ചിയെ കെട്ടിപ്പിടിക്കുകയാണ്. അങ്ങനെ വീട്ടിലേക്ക് പോയി സച്ചി രേവതിയോട് പുറത്തു പോകണമെന്ന് പറയുകയാണ്. കൂട്ടത്തിൽ ഏറ്റവും നല്ല സാരിയെടുത്ത് നൽകുകയാണ് സച്ചി. രേവതിയ്ക്ക് ഇതൊന്നും കണ്ട് വിശ്വസിക്കാനാവുന്നില്ല. പിന്നീട് രേവതി ഒരുങ്ങി വന്ന ശേഷം സച്ചി രേവതിയെയും കൂട്ടി ശ്രീയുടെ റസ്റ്റോറൻ്റിലേക്ക് പോവുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.