Chembaneer Poovu Today Episode 13 Aug 2024 Video Viral : ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ചന്ദ്ര ശ്രുതിയുടെ കൂടെ യോഗ ചെയ്യാൻ പോയപ്പോൾ, രേവതി കാപ്പിയുമായി വന്നതായിരുന്നു. എന്നാൽ രുചിയില്ലാത്തതിനാൽ കാപ്പിയും കപ്പും വലിച്ചെറിയുകയായിരുന്നു ചന്ദ്ര. ഇത് കണ്ട് രേവതി കാപ്പി വെറുതെ കിട്ടില്ലെന്നും, എൻ്റെ ഭർത്താവ് സമ്പാദിച്ച് ഉണ്ടാക്കിയതാണെന്ന് പറയുകയാണ് രേവതി. മുകളിൽ നിന്ന് ശബ്ദം കേട്ട് ശ്രീകാന്ത് കയറിപ്പോയി ചന്ദ്രയെ വഴക്കു പറയുകയാണ്. ശേഷം രേവതിയോട് ഏട്ടത്തി ഇതൊന്നും കേട്ട് നിൽക്കേണ്ടെന്നും, പ്രതികരിക്കണമെന്നും പറയുകയാണ് ശ്രീ.
നിൻ്റെ ചേട്ടൻ എനിക്കൊന്നിനും സപ്പോർട്ടില്ലാത്ത അവസ്ഥയിൽ ഞാൻ എന്തു ചെയ്യാനാണെന്ന് പറയുകയാണ് ശ്രീ. പിന്നീട് ശ്രീകാന്ത് നേരെ റസ്റ്റോറൻ്റിലേക്ക് പോവുകയാണ്. അവിടെ വർഷയ്ക്ക് വേണ്ടി സ്പെഷൽ ഐറ്റം ഉണ്ടാക്കി കാത്തു നിൽക്കുകയാണ് ശ്രീ. വർഷ വന്നപ്പോൾ ശ്രീ കെയ്ക്ക് നൽകുകയാണ്. നമുക്ക് സ്വന്തമായി ഒരു റസ്റ്റോറൻ്റ് തുടങ്ങിയാലോ എന്ന് പറയുകയാണ് വർഷ. എന്നാൽ ഇപ്പോൾ വേണ്ടെന്നും പിന്നെ ഒരിക്കലാവാമെന്നും പറയുകയാണ് ശ്രീ. നിൻ്റെ പുതിയ റസ്റ്റോറൻ്റിൽ നമുക്ക് രേവതി ചേച്ചിയെ കൂടി ഫുഡ് ഉണ്ടാക്കാൻ കൂട്ടാമെന്ന് പറയുകയാണ് വർഷ. അത് കേട്ടപ്പോൾ ശ്രീക്ക് വിഷമമാവുകയാണ്.ഏട്ടത്തിയുടെ കാര്യം കഷ്ടമാണെന്നും, പിന്നീട് നടന്ന കാര്യങ്ങളൊക്കെ പറയുകയാണ് ശ്രീ.
അത് കേട്ടപ്പോൾ വർഷ നമുക്ക് അതൊക്കെ മാറ്റി എടുക്കാമെന്നും, അവർക്ക് നല്ലൊരു ട്രീറ്റ് നിൻ്റെ റസ്റ്റോറൻറിൽ കൊടുക്കാമെന്നും പറയുകയാണ് വർഷ. പിന്നീട് കാണുന്നത്, സച്ചിയെയാണ്. സച്ചി പാവപ്പെട്ട ഒരു സ്ത്രീയെ കാറിൽ ട്രിപ്പ് കിട്ടിയപ്പോൾ,അവരോട് ക്യാഷ് വാങ്ങാതെ നിന്നതിന് മനോജ് ഉപദേശിക്കുമ്പോഴാണ് ശ്രീ വരുന്നത്. ശ്രീ വന്നപ്പോൾ, രേവതിയെ കുറിച്ച് പലതും പറയുകയാണ്.
ഏട്ടത്തിയെ എന്തിനാണ് ചേട്ടൻ ഇങ്ങനെ വിഷമിപ്പിക്കുന്നതെന്നും, എന്തിനാണ് ഏട്ടത്തിയെ കുറ്റപ്പെടുത്തുന്നതെന്നും, ഏട്ടൻ മുൻ കോപം കുറച്ചാൽ, ഇതിനെല്ലാം പരിഹാരമാവുമെന്നും പറയുകയാണ് ശ്രീ.ഏട്ടൻ കല്യാണം കഴിച്ചതുകൊണ്ടാണ് ഇങ്ങനെയായതെന്ന് പറഞ്ഞില്ലേ, എന്നാൽ ഏട്ടത്തിയാണ് കല്യാണം കഴിഞ്ഞതോടെ ബുദ്ധിമുട്ടുന്നതെന്നും, പറയുകയാണ് ശ്രീ. നിങ്ങൾക്ക് രണ്ടു പേർക്കും ഞാൻ എൻ്റെ റസ്റ്റോറൻ്റിൽ ഒരു ട്രീറ്റ് ഒരുക്കിയിട്ടുണ്ടെന്നും, ഏട്ടത്തിയെയും കൂട്ടി വരണമെന്നും പറഞ്ഞപ്പോൾ സച്ചി സമ്മതിക്കുകയാണ്. ഇത് കേട്ടപ്പോൾ ശ്രീയ്ക്ക് വലിയ സന്തോഷമാവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.