Chembaneer Poovu Today Episode 13 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മധുസൂദനൻ രവീന്ദ്രനെ കണ്ട് വഴക്കു പറയുകയായിരുന്നു. ആ കാര്യം രവീന്ദ്രൻ ശ്രീകാന്തിനോട് ചോദിക്കുകയാണ്. മധുസൂദനൻ്റെ മകളുമായി നിനക്ക് എന്തെങ്കിലും ഒരു ബന്ധമുണ്ടോയെന്ന് ചോദിച്ചപ്പോൾ, എൻ്റെ ഫ്രണ്ട് മാത്രമാണെന്ന് പറയുകയാണ് ശ്രീ.അയാളുടെ മകളുമായി ഇനി ഒരു ബന്ധവും വേണ്ടെന്നും, അതിൻ്റെ പേരിൽ അയാൾ ഇനി എന്ത് പ്രശ്നമാണ് ഉണ്ടാക്കുക എന്ന് പറയാനാവില്ലെന്നും പറയുകയാണ് രവീന്ദ്രൻ. ഈ കാര്യം സച്ചിയെ അറിയിക്കേണ്ടെന്നും പറയുകയാണ് രവീന്ദ്രൻ. അകത്ത് കയറിയപ്പോൾ ചന്ദ്ര ഭക്ഷണമൊക്കെ തയ്യാറാക്കി വച്ചിരുന്നു.
ഇത് കണ്ട് രവീന്ദ്രൻ ചന്ദ്രയെ തമാശയാക്കുകയാണ്. അപ്പോഴാണ് ചന്ദ്ര സച്ചിയെ വിളിച്ച് വേഗം വരാൻ വേണ്ടി പറയാൻ പറയുന്നത്. അപ്പോഴാണ് സച്ചിയുടെ കാറിൻ്റെ ശബ്ദം കേൾക്കുന്നത്. സച്ചി വന്നെന്ന് പറയുകയാണ് രവീന്ദ്രൻ.ഇത് കണ്ടപ്പോൾ ചന്ദ്രയ്ക്ക് സന്തോഷമാവുകയാണ്. എന്നാൽ നമുക്ക് വേണ്ടപ്പെട്ടൊരാൾ എൻ്റെ കൂടെ വന്നിട്ടുണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് രേവതി ബാഗുമായി അകത്ത് വരുന്നത്. ഇത് കണ്ട് ചന്ദ്രയ്ക്ക് ദേഷ്യം വരികയാണ്. ആടിമാസം കഴിഞ്ഞില്ലല്ലോയെന്നും, ഇവൻ ഇവളെ കൂട്ടി വന്നതെന്താണെന്ന് ചോദിക്കാൻ രവീന്ദ്രനോട് പറഞ്ഞപ്പോൾ, രവീന്ദ്രൻ സച്ചിയോട് ചോദിക്കുകയാണ്.
അപ്പോഴാണ് അമ്മ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാറില്ലെന്നും, കൂടാതെ അവൾ ഒറ്റയ്ക്കാണെന്നും പറയുകയാണ്. അതൊന്നും പറ്റില്ലെന്നും അവളെ വീട്ടിൽ കൊണ്ടുവിടാനും ചന്ദ്ര വീണ്ടും പറയുകയാണ്. എന്നാൽ ശ്രുതി യിവിടെ നിൽക്കുന്നുണ്ടല്ലോയെന്നും, അതുപോലെ രേവതിയും ഇവിടെ തന്നെ നിൽക്കുമെന്ന് പറയുകയാണ് രവീന്ദ്രൻ. രേവതി അകത്ത് പോയി സച്ചിയോട് അമ്മ പറയുന്നത് കേട്ടില്ലേയെന്ന് പറഞ്ഞപ്പോൾ, ആ ഗജാനന്ദൻ എന്തെങ്കിലും ഒപ്പിക്കുമെന്ന് ഭയന്നാണ് ഞാൻ നിന്നെ കൂട്ടികൊണ്ടു വന്നതെന്ന് പറയുകയാണ്. ആ സമയത്താണ് സുധി ഓർഡർ ചെയ്ത സാധനങ്ങളൊക്കെയായി കടക്കാരൻ വരുന്നത്. ഏഴായിരത്തിലധികം ബില്ല് കണ്ട് സച്ചി ഞെട്ടുകയാണ്.
എന്തൊക്കെയാണെന്ന് നോക്കിയപ്പോൾ അതിൽ ഒലിവെണ്ണയൊക്കെ കണ്ട് സച്ചി സുധിയെ വിളിക്കുകയാണ്. അതൊക്കെ ശ്രുതിക്ക് വേണ്ടി വാങ്ങിയതാണെന്ന് പറയുകയാണ് ചന്ദ്ര. ഇതൊക്കെ കഴിച്ചാൽ നല്ല ആരോഗ്യമുണ്ടാവുമെന്ന് പറയുകയാണ് ചന്ദ്ര. എന്നിട്ടെന്താണ് നമുക്കൊക്കെ ആരോഗ്യമില്ലേയെന്ന് പറയുകയാണ് സച്ചി. ഇതിൽ അധികം വാങ്ങിയ സാധനങ്ങളൊക്കെ തിരിച്ച് കൊടുക്കണമെന്നും, അല്ലെങ്കിൽ സുധി അധികം വന്ന പണം കൊടുക്കണമെന്നും പറയുകയാണ്. എനിക്ക് ചിലവ് നടത്തുന്നതിൽ ബുദ്ധിമുട്ടില്ലെന്നും, പക്ഷേ അനാവശ്യ സാധനങ്ങൾ വാങ്ങാൻ എൻ്റെ കൈയിൽ പണമില്ലെന്നും പറയുകയാണ് സച്ചി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കുന്നത്.