Chembaneer Poovu Today Episode 16 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രവീന്ദ്രൻ പല കാര്യങ്ങളും പറയുകയാണ്. അച്ഛൻ്റെ വിഷമത്തിലുള്ള സംസാരം കേട്ട് സച്ചിക്കും ശ്രീക്കും വിഷമമാവുകയാണ്. പിന്നീട് കാണുന്നത് ശ്രുതി പാർലറിൽ പോവുകയാണ്. അവിടെ എത്തിയപ്പോൾ, സുധി ഓഫീസിൽ വഴക്കുണ്ടാക്കി ഇറങ്ങിയ മാഡം വരികയാണ്. ശ്രുതി ഫേഷ്യലൊക്കെ ചെയ്യുന്നതിനിടയിൽ സുധിയെക്കുറിച്ച് കൂടുതലായി ചോദിക്കുകയാണ്. അപ്പോഴാണ് സുധി വരുന്നത്.
മാഡത്തെക്കണ്ട് സുധി മറഞ്ഞ് നിൽക്കുകയാണ്. നിങ്ങൾ ഇനിയും ഹണിമൂണൊന്നും പോയില്ലേയെന്നും, ഇനി പെട്ടെന്ന് തന്നെ പോവണമെന്നും പറയുകയാണ്. മാഡം പോയപ്പോൾ മീര ശ്രുതിയോട് നീ ഹണിമൂണിന് പോവുന്നത് നടന്നേനെ എന്ന് പറയുകയാണ്. അപ്പോഴാണ് സുധി കയറി വരുന്നത്. പിന്നീട് മീര വരികയാണ്. അങ്ങനെ ശ്രുതിയും സുധിയും വീട്ടിലെത്തിയ ശേഷം പലതും പറയുകയാണ്. രണ്ടു പേരും സംസാരിച്ചുകൊണ്ടിരിക്കുകയും, സുധി എന്തോ പറഞ്ഞപ്പോൾ ശ്രുതി പിറകെ ഓടുകയും ചെയ്തപ്പോൾ സുധി ശ്രുതിയെ നോക്കി ഓടുമ്പോഴാണ് ദേവു കയറി വരുന്നത്. സുധി ദേവുവിനെ കാണാതെ മുട്ടുകയാണ്.
നിനക്കെന്താടീ കണ്ണില്ലേ എന്നു പറയുകയാണ് സുധി.. നിങ്ങൾക്കെന്താ കണ്ണില്ലേ എന്നു പറയുകയാണ്. അപ്പോഴാണ് ശ്രുതി വരുന്നത്. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ, സുധി ഇവൾ എൻ്റെ കൈയ്ക്ക് വന്നിടിച്ചെന്ന് പറയുകയാണ്.ഒരു വീട്ടിലേക്ക് കയറി വരുമ്പോൾ ബെല്ലടിച്ചൂടേ എന്ന് പറയുകയാണ് ശ്രുതി. എൻ്റെ ചേച്ചി നിൽക്കുന്ന വീട്ടിൽ വരാൻ എനിക്ക് അനുവാദമൊന്നും വേണ്ടെന്ന് പറയുകയാണ് ദേവു. പിന്നീട് നേരെ രേവതിയുടെ അടുത്ത് പോയപ്പോൾ നടന്ന കാര്യങ്ങളൊക്കെ ദേവു പറയുകയാണ്. അയാളുടെ കൈയ്ക്ക് എന്തു പറ്റി എന്ന് ചോദിക്കുകയാണ്. അപ്പോഴാണ് രേവതി നടന്ന കാര്യങ്ങൾ പറയുന്നത്.
അങ്ങനെയാണോ എന്നും, സച്ചിയേട്ടൻ ചെയ്തത് തെറ്റായിപ്പോയെന്നും അയാളുടെ 10 വിരലും ഒടിച്ചു കളയണമെന്ന് പറയുകയാണ് ദേവു. ഇതൊക്കെ ചന്ദ്ര കേൾക്കുന്നുണ്ടായിരുന്നു. ചന്ദ്ര അവിടേയ്ക്ക് വന്ന് നീ എല്ലാം അവളോട് പറഞ്ഞോ എന്ന് പറയുകയാണ്. അങ്ങനെ പലതും പറയുന്നതിനിടയിൽ വിവാഹം നടന്നതു മുതലുള്ള കാര്യവും, രേവതിയുടെ അച്ഛനെ കുറിച്ചൊക്കെ പറയുകയാണ്. അത് കേട്ടപ്പോൾ ചന്ദ്രമതിയോട് പൊട്ടിത്തെറിക്കുകയാണ് രേവതി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.