Chembaneer Poovu Today Episode 17 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർ പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, സച്ചി വീട്ടിൽ വന്ന സാധനങ്ങൾ കൂടുതൽ വില വന്നപ്പോൾ, ആകെ ടെൻഷൻ ആവുകയും ഇത്രയും പണം എനിക്ക് കൊടുക്കാൻ പറ്റില്ലെന്നും പറയുകയാണ്. സച്ചി പറയുന്നത് കേട്ട് നാണംകെട്ട് ശ്രുതി എൻ്റെ സാധനത്തിന് ആവശ്യമുള്ള പണം ഞാൻ തരാമെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയാണ്. സച്ചിക്ക് പണം കൊടുക്കുമ്പോൾ, ചന്ദ്ര അതിൻ്റെ ആവശ്യമില്ലെന്ന് പറയുകയാണ്.
എനിക്ക് ആരുടെയും ഒന്നും വേണ്ടെന്നും, സച്ചിക്ക് പണം കൊടുക്കുകയും, ഇനി നീ ഇതു പോലെ സംസാരിക്കരുതെന്നും പറയുകയാണ്. ഇതു പോലെ വാങ്ങിയാൽ ഇതിനപ്പുറവും ഞാൻ പറയുമെന്ന് പറയുകയാണ് സച്ചി. ഇത് കേട്ട് ശ്രുതിക്ക് ദേഷ്യം വരികയാണ്. മുകളിൽ പോയി വിഷമിച്ചിരിക്കുമ്പോൾ, സുധി വരികയും, സുധിയോട് വിദ്യാഭ്യാസമില്ലാത്തവൻ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും, അവനാണ് പണമുണ്ടാക്കുന്നതെന്ന് പറയുകയാണ് ശ്രുതി. അപ്പോഴാണ് ചന്ദ്ര വന്ന് ശ്രുതിയെ സമാധാനിപ്പിക്കുന്നത്. ആ സമയത്ത് സച്ചി രേവതിയെയും കൊണ്ട് പുറത്ത് പോയി ഭക്ഷണം കഴിക്കാൻ പോവുകയാണ്. അപ്പോഴാണ് വിമലാമ്മ മോനെയും കൂട്ടി മീരയുടെ വീട്ടിൽ പോവുകയാണ്.
അപ്പോഴാണ് വിമലമ്മയ്ക്ക് തലകറക്കം വരുന്നത്. അപ്പോഴാണ് സച്ചിയും രേവതിയും കൂടി ആ വഴി വരുന്നത്. ഉടനെ സച്ചി വിമലയെ എടുത്ത് കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയാണ്. ഈ വിവരം ശ്രുതി അറിയുകയാണ്. അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് ശ്രുതി ഉടൻ ആശുപത്രിയിൽ എത്തുകയാണ്. വിമലാമ്മ ഞാൻ ഇനി എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ലെന്ന് പറയുകയാണ്. അതിനാൽ ആദിയുടെ കാര്യമടക്കം നീ സുധിയോട് പറയണമെന്ന് വിമലാമ്മ പറയുകയാണ്.
അപ്പോഴാണ് സിസ്റ്റർ വന്ന് മരുന്നു വാങ്ങാൻ പറയുന്നത്. ശ്രുതി മരുന്നു വാങ്ങാൻ പോകുമ്പോഴാണ് രേവതിയും സച്ചിയും ആദിയെയും കൂട്ടി റൂമിലേക്ക് വരുന്നത്. ഇത് കണ്ട് ശ്രുതി റൂമിൽ കയറി മറഞ്ഞിരിക്കുകയാണ്. രേവതിയും സച്ചിയും റൂമിൽ കയറി പലതും സംസാരിക്കുകയായിരുന്നു. അതൊക്കെ കേട്ട് ശ്രുതി ണ്ടെടുകയാണ്. ഇതൊക്കെയാണ് ഈ ആഴ്ച്ചയിലെ ചെമ്പനീർപ്പൂവിൽ നടക്കാൻ പോകുന്നത്.