Chembaneer Poovu Today Episode 18 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർ പൂവ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, വിമലമ്മയുടെ അവസ്ഥ കേട്ട് ശ്രുതി ആശുപത്രിയിലേക്ക് പോവുകയാണ്. അപ്പോഴാണ് ചന്ദ്ര വന്ന് അന്ന് വന്ന അമ്മ മ്മയെയും മകനെയും നിനക്ക് ഓമ്മയില്ലേയെന്നും, ആ ചെറുക്കനെയും കൂട്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ്. ഞാൻ പാർലറിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് ശ്രുതി പോവുകയാണ്. അപ്പോഴാണ് രേവതി ആദിമോന് പാൽ കൊടുക്കാൻ വന്നത്.
അവൻ പാലുകുടിക്കുന്നതിനിടയിൽ രേവതി മോൻ്റെ ആൻറിയുടെ പേര് എന്താണെന്ന് ചോദിച്ചപ്പോൾ, പറയാൻ പറ്റാത്തതിനാൽ ആദി ബാത്ത് റൂമിൽ പോവണമെന്ന് പറഞ്ഞ് പോവുകയാണ്. ആ സമയത്ത് ശ്രുതി ആശുപത്രിയിൽ എത്തുകയാണ്. അമ്മയെ കണ്ടതും പൊട്ടിക്കരയുകയാണ്. ഈ സമയം അമ്മ എന്തിനാണ് എന്നോട് പറയാതെ ഇങ്ങോട്ട് വന്നതെന്നും, അതു കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്ന് പറയുകയാണ്. ഇനി എത്ര കാലം ഞാൻ ഉണ്ടാവുമെന്ന് അറിയില്ലെന്നും, അവൻ അനാഥാലയത്തിൽ പോവേണ്ടി വരുമോ എന്ന് പറയുകയാണ്.
പിന്നീട് നടന്ന കാര്യങ്ങളൊക്കെ വിമലാമ്മ പറയുകയാണ്. സച്ചിയും രേവതിയും കൂടി ആദിയെയും കൂട്ടി ആശുപത്രിക്ക് തിരിച്ച് പോവുമ്പോൾ ചന്ദ്ര വന്ന് ദേഷ്യത്തോടെ ആദിയോട് പലതും പറയുകയാണ്. സച്ചി ചന്ദ്രയെ വഴക്കു പറയുകയാണ്. ആ സമയത്ത് സച്ചിയെ സിസ്റ്റർ ഫോൺ വിളിക്കുകയാണ്. വിമലാമ്മയ്ക്ക് ബോധം തെളിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, സന്തോഷത്തോടെ മോനെയും ആശുപത്രിയിലേക്ക് വരികയാണ്. അപ്പോഴാണ് ശ്രുതിയോട് സിസ്റ്റർ മരുന്നു വാങ്ങി വരാൻ പറയുകയാണ്.
ശ്രുതി മരുന്നു വാങ്ങാൻ പോകുമ്പോൾ, സച്ചിയെയും രേവതിയെയും കാണുകയാണ്. ഇത് കണ്ട ശ്രുതി ഓടി റൂമിൽ വരികയാണ്. സച്ചിയും രേവതിയും വരുന്നുണ്ടെന്ന് പറയുകയാണ്. റൂമിൽ ഒളിച്ചു നിൽക്കുകയാണ് ശ്രുതി. സച്ചിയും രേവതിയും വന്നപ്പോൾ വിമലാമ്മയോട് മകളുടെ നമ്പർ ചോദിക്കുകയാണ്.ഇത് കേട്ടപ്പോൾ ശ്രുതി ഞെട്ടുകയാണ്. എന്നാൽ വിമലാമ്മ ഫോൺ പൊട്ടിപ്പോയെന്നും, നമ്പർ ഓർമ്മയില്ലെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.