Chembaneer Poovu Today Episode 19 September 2024 Video Viral : ഏഷ്യാനെറ്റിലെ ഇഷ്ട പരമ്പരയായ ചെമ്പനീർപൂവ് ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രേവതിയും, സച്ചിയും വിമലാമ്മയോട് മകളെ കുറിച്ചും, ബന്ധുക്കളെക്കുറിച്ചും ചോദിച്ചപ്പോൾ, മകൾ ഇന്നലെ ഗൾഫിൽ പോയെന്നും, ഞാൻ അവളെ യാത്ര അയക്കാൻ വന്നതാണെന്നും, ബന്ധുക്കളൊന്നുമില്ലെന്ന് പറയുകയാണ്. എങ്കിൽ ഡിസ്റ്റാർജായാൽ ഞങ്ങളുടെ വീട്ടിൽ അമ്മയെ കൊണ്ടുപോകാമെന്ന് പറയുകയാണ്. ഞാൻ എൻ്റെ വീട്ടിൽ പോയിക്കൊള്ളാമെന്ന് പറയുകയാണ് വിമലാമ്മ.
അതിന് ഞങ്ങൾ വിടില്ലെന്ന് പറയുകയാണ് രേവതി. അപ്പോൾ ഡോക്ടർ വന്ന് ഒറ്റയ്ക്ക് നിൽക്കരുതെന്നും, ആരെങ്കിലും കൂടെ വേണമെന്നും പറയുകയാണ്. ഇതെല്ലാം ശ്രുതി കേൾക്കുന്നുണ്ടായിരുന്നു. ആശുപത്രി ബില്ല് പത്തായിരം രൂപ എടുക്കാൻ വേണ്ടി അപ്പോൾ തന്നെ സച്ചിയും രേവതിയും പോവുകയാണ്. ആ സമയം ശ്രുതി പുറത്ത് വന്ന് അവരുടെ കൂടെ നിങ്ങൾ വന്നാൽ ഞാൻ അവിടെ നിന്ന് എന്തു ചെയ്യുമെന്നും, നിങ്ങൾ എന്നെ കുഴപ്പത്തിലാക്കുമെന്നും, അതിനാൽ നിങ്ങളെ ഞാൻ ഇവിടെ നിന്ന് നാട്ടിലെത്തിക്കാമെന്ന് പറയുകയാണ്.
ശ്രുതി പുറത്ത് പോകുമ്പോൾ രേവതി സച്ചിയോട് ആ അമ്മയുടെ സംസാരത്തിൽ എന്തൊക്കെയോ ഒളിച്ചുവയ്ക്കുന്നതു പോലെയുണ്ടെന്ന് പറയുകയാണ്. എന്നാൽ സച്ചി ഒന്നും പറഞ്ഞില്ല. വീട്ടിൽ പോയി ക്യാഷ് എടുത്ത് സച്ചിയും രേവതിയും ആശുപത്രിയിലെത്തുമ്പോഴേക്കും, വിമലാമ്മയെയും ആദിയെയും റൂമിൽ കാണുന്നില്ല. റൂമിലൊക്കെ തിരഞ്ഞശേഷം റിസപ്ഷനിൽ പോയി ചോദിച്ചപ്പോൾ, അവരെ ഒരു സ്ത്രീ വന്ന് കൂട്ടിക്കൊണ്ടു പോയെന്ന് പറയുകയാണ്.
ഇത് കേട്ട് സച്ചിയും രേവതിയും ഞെട്ടുകയാണ്. അവർ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് പറയുകയാണ് രേവതി. ശ്രുതി വിമലാമ്മയെയും ആദിയെയും കൂട്ടി മീരയുടെ വീട്ടിലേക്ക് പോവുകയാണ്. നിങ്ങൾ അവിടെ നിന്ന് പുറത്തിറങ്ങരുതെന്നും, ഞാൻ ആവശ്യമുള്ളപ്പോൾ അവിടെ വന്ന് കണ്ടു കൊള്ളാമെന്ന് പറയുകയാണ്.ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പ്രാകുന്നത്.