Chembaneer Poovu Today Episode 23 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ വ്യത്യസ്തമായ കഥയുമായാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, പോലീസ് വീട്ടിൽ വന്നപ്പോൾ രേവതിയുടെ അനിയൻ ശരത് ബൈക്ക് മോഷ്ടിച്ച കാര്യം എല്ലാവരുടെ മുന്നിൽ വച്ച് പറഞ്ഞപ്പോൾ, ഇത് അറിഞ്ഞ ചന്ദ്ര രേവതിയെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ആകെ വിഷമത്തിലായി നിൽക്കുമ്പോഴാണ് ലക്ഷ്മി അമ്മ വിളിക്കുന്നത്. രേവതി കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ, ലക്ഷ്മി അമ്മയ്ക്കും വിഷമമാവുകയാണ്.
ഉടനെ ശരത്തോട് സച്ചിയുടെ വീട്ടിൽ പോയി മാപ്പു പറയാൻ പറയുകയാണ്. അവൻ സച്ചിയുടെ വീട്ടിൽ എത്തിയപ്പോൾ, ചന്ദ്ര കള്ള എന്നാണ് വിളിക്കുന്നത്. അവനെ പലതും പറഞ്ഞ് അപമാനിക്കുകയാണ്. ഇതൊക്കെ കേട്ട് കൊണ്ടാണ് രേവതി വരുന്നത്. ഇങ്ങനെ അപമാനിക്കരുതെന്ന് ചന്ദ്രയോട് പറഞ്ഞ് ശരത്തിനോട് പോകാൻ പറയുകയാണ്.
അപ്പോഴാണ് സുധി വരുന്നത്. അവനെ കള്ളൻ എന്ന് പറഞ്ഞ് ബാഗ് പരിശോധിക്കുകയും, അവൻ്റെ ഡ്രസിലൊക്കെ ഒന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് മുഴുവൻ പരിശോധിക്കാൻ സുധി ശ്രമിക്കുമ്പോൾ, സുധിയുടെ കോളറിന് പിടിക്കുകയാണ് ശരത്. വലിയ വഴക്ക് നടക്കുകയും, ശ്രുതി ശരത്തിൻ്റെ മുഖത്ത് അടി വച്ച് കൊടുക്കുകയും, സുധി ശരത്തിനെ പിടിച്ച് തള്ളുകയാണ്. സച്ചിയുടെ കൈയിലാണ് ശരത്ത് വന്ന് വീഴുന്നത്. സച്ചി വന്ന് പ്രശ്നം ചോദിക്കുകയാണ്. സച്ചിയേട്ടാ ഒന്നും പറയേണ്ടെന്ന് പറയുകയാണ് ശരത്. അപ്പോൾ ചന്ദ്ര കാര്യങ്ങൾ പറയുകയാണ്. ഇവനാണ് നിൻ്റെ ബൈക്ക് മോഷ്ടിച്ച കള്ളനെന്ന് പറഞ്ഞപ്പോൾ, ബൈക്ക് മോഷ്ടിച്ച ഇവനെ കള്ളനെന്ന് വിളിച്ച നിങ്ങൾ അമ്പത് ലക്ഷം രൂപ മോഷ്ടിച്ച ഇവനെ എന്തു വിളിക്കുമെന്ന് പറയുകയാണ് സച്ചി.
പെരുംകള്ളൻ നിങ്ങളുടെ മകനാണെന്നും, എൻ്റെ ഭാര്യ വീട്ടിലെ ആരെയെങ്കിലും ഇനി നിങ്ങൾ അപമാനിക്കുന്നത് കണ്ടാൽ, ഇനി ഇത് പോലെ അല്ല ഞാൻ പ്രതികരിക്കുകയെന്ന് പറയുകയാണ് സച്ചി. ശരത്തിനെ ചേർത്ത് പിടിച്ച് സച്ചിവീട്ടിലേക്ക് അയക്കുകയാണ്. രാത്രിയായപ്പോൾ രേവതിക്ക് സന്തോഷമാവുകയാണ്. സച്ചിയേട്ടൻ ചെയ്തതിനൊക്കെ നന്ദി പറയുകയാണ് രേവതി. എന്നാൽ ചന്ദ്ര ശ്രുതി ശരത്തിനെ അടിച്ചതിന് അഭിനന്ദിക്കുകയാണ്. ഇതൊക്കെയാണ് ഇനി വരുന്ന എപ്പിസോഡിൽ നടക്കാൻ പോകുന്നത്.