അടുത്ത ഹണിമൂണിന് പൈസ കൊള്ളയടിക്കാം!! ചന്ദ്രമതിയുടെ പൈസ കട്ട സച്ചിയേ കയ്യോടെ പിടികൂടി സച്ചി!! | Chembaneer Poovu Today Episode 26 September 2024 Video Viral

Chembaneer Poovu Today Episode 26 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വർഷ ശ്രീയെ ഫോൺ വിളിച്ചിട്ടൊന്നും, ശ്രീ ഫോൺ എടുക്കാത്തതിനാൽ വർഷ രേവതിയെ വിളിക്കുകയാണ്. കുശലാന്വേഷണം നടത്തുന്നതിനിടയിൽ, രേവതി വർഷയോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോൾ, ഇല്ലെന്നും, ശ്രീയെ വിളിച്ചിട്ട് കിട്ടിയില്ലെന്നും, ചേച്ചി അന്നുണ്ടാക്കിയ ചിക്കൻ ഫ്രൈ നന്നായിരുന്നെന്നും പറയുകയാണ് വർഷ. നീ ഭക്ഷണം കഴിച്ചില്ലല്ലോയെന്നും, അതിനാൽ ഞാൻ പെട്ടെന്ന് തന്നെ ചിക്കൻ ഫ്രൈ ഉണ്ടാക്കി ബസിൽ വരാമെന്ന് പറയുകയാണ്.

ഇത് കേട്ടപ്പോൾ വർഷ ശ്രീകാന്ത് അവിടെയുണ്ടല്ലോയെന്നും, അവൻ്റെ ബൈക്കിൽ വന്നാൽ മതിയെന്നും പറയുകയാണ്. അങ്ങനെ രേവതി ഭക്ഷണം ഉണ്ടാക്കിയ ശേഷം ഞാനും വരുന്നെന്ന് പറയുകയാണ്. വർഷയോട് സംസാരിച്ച കാര്യമൊക്കെ പറഞ്ഞ ശേഷം രേവതി ശ്രീയെ കുട്ടി പോവുകയാണ്. ആ സമയത്താണ് സുധി വീട്ടിലേക്ക് വരുന്നത്. ജോലിയൊന്നും ആവാത്തതൊക്കെ പറയുകയും, ചന്ദ്രയോട് പലതും പറഞ്ഞ ശേഷം, ചന്ദ്ര ഭാമയുടെ വീട്ടിൽ പോയി വരുന്നെന്ന് പറഞ്ഞ് ചന്ദ്ര പോവുകയാണ്.

ആ സമയത്ത് പണത്തിന് വേണ്ടി സുധി ചന്ദ്രയുടെ റൂമിൽ കയറി 1 ലക്ഷം രൂപ തിരയുകയാണ്. കുറേ തിരഞ്ഞശേഷം താക്കോൽ കിട്ടുകയും, അതെടുത്ത് തുറന്നപ്പോൾ പണം കിട്ടുകയുമാണ്. അതുമെടുത്ത് സുധി പോവുകയാണ്. അപ്പോഴാണ് രേവതി സ്റ്റുഡിയോയിൽ എത്തുന്നത്.

ശ്രീകാന്ത് ഞാൻ പോവാമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം നൽകി അവളെ കണ്ടിട്ട് വരാമെന്ന് പറയുകയാണ്. അങ്ങനെ അകത്ത് കയറി ഭക്ഷണം കഴിക്കുമ്പോൾ, രേവതിയോട് ഇന്ന് ഡബ്ബിംങ്ങ് ചെയ്യേണ്ട കാര്യം പറയുകയാണ് . കുറെ വിസമ്മതിച്ചെങ്കിലും, രേവതി ഡബ്ബിംങ്ങ് ചെയ്യാൻ പോവുകയാണ്. ആ സമയത്ത് വർഷ ശ്രീകാന്തിനെ ഇങ്ങോട്ടയക്കാൻ പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോവുന്നത്.

Chembaneer Poovu
Comments (0)
Add Comment