Chembaneer Poovu Today Episode 27 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശ്രീ ഫോൺ എടുക്കാത്തതിനാൽ വർഷ സ്റ്റുഡിയോയിൽ വരുത്തുകയായിരുന്നു. രേവതിയെ ഡബ്ബിങ്ങ് ചെയ്യാൻ അയച്ച ശേഷം ശ്രീയെ വിളിപ്പിക്കുകയാണ്. പിന്നീട് ശ്രീയോട് ദേഷ്യത്തിൽ ഫോൺ എടുക്കാത്തതിനും, നിനക്കെന്നെ ഇഷ്ടമല്ലേയെന്നും ചോദിക്കുകയാണ്. എനിക്ക് ഇഷ്ടമാണെന്നും, പക്ഷേ നമ്മുടെ കുടുംബക്കാർ തമ്മിലുള്ള പ്രശ്നമാണ് ഞാൻ മാറി നിൽക്കാൻ കാരണമെന്ന് പറയുകയാണ്.
ഇത് കേട്ട് വർഷയ്ക്ക് വലിയ സന്തോഷമാവുകയാണ്. ശ്രീയെ കെട്ടിപ്പിടിക്കുകയാണ്. സന്തോഷമാവുകയാണ്. പിന്നീട് കാണുന്നത് സുധിയെയാണ്. സുധി ചന്ദ്രയുടെ പണം എടുത്ത് പലതും ആലോചിച്ചിരിക്കുകയാണ്. അപ്പോഴാണ് ശ്രുതി വരുന്നത്. പലതും സംസാരിക്കുന്നതിനിടയിൽ അന്തമാനിൽ പോവേണ്ട കാര്യം ചോദിച്ചപ്പോൾ, ക്യാഷ് കിട്ടിയെന്നും അടുത്ത ആഴ്ച പോകാമെന്നും പറയുകയാണ്. ഇത് കേട്ട് വലിയ സന്തോഷമാവുകയാണ് ശ്രുതിക്ക്. ആ സമയത്താണ് ചന്ദ്രയെ ഫൈനാൻസ് കമ്പനിയിൽ നിന്ന് വിളിക്കുന്നത്.
ഞാൻ ഇന്നുതന്നെ വരാമെന്ന് പറഞ്ഞ് ചന്ദ്ര ക്യാഷ് എടുക്കാൻ പോയപ്പോൾ, ഷെൽഫിൽ ക്യാഷ് കാണുന്നില്ല. ആകെ വെപ്രാളപ്പെടുകയാണ് ചന്ദ്ര. ഉടൻ സുധിയെ വിളിക്കുകയാണ്. സുധിയോട് ഞാൻ ഷെൽഫിൽ വച്ച 1 ലക്ഷം രൂപ കാണുന്നില്ലെന്നും, നീ എടുത്തോയെന്ന് ചോദിച്ചപ്പോൾ, ഞാൻ എടുത്തില്ലെന്ന് പറയുകയാണ് സുധി. അപ്പോഴാണ് ശ്രീ വരുന്നത്.ശ്രീയോടും ചോദിക്കുകയാണ് ശ്രീയും എടുത്തില്ലെന്ന് പറയുകയാണ്.
അപ്പോഴാണ് രേവതിയും സച്ചിയും വരുന്നത്. സച്ചിയോട് ചോദിച്ചപ്പോൾ, സച്ചി പലതും പറയുകയാണ്. ശേഷം ചന്ദ്ര രേവതിയോട് നിൻ്റെ അനിയനാണ് ക്യാഷ് എടുത്തതെന്ന് പറയുകയാണ്. സുധിയും ചന്ദ്രയെ സപ്പോർട്ട് ചെയ്യുകയാണ്. അവൻ തന്നെയാണ് എടുത്തതെന്ന് പറയുകയാണ് ചന്ദ്ര. അപ്പോഴാണ് സച്ചി സുധിയാണ് എടുത്തതെന്ന് പറയുന്നത്. അങ്ങനെ വലിയ പ്രശ്നത്തിലൂടെയാണ് ഇന്നത്തെ എപ്പിസോഡ് മുന്നോട്ട് പോകുന്നത്.