എടാ സുധി കള്ളാ നിന്നെ പൊക്കിയട.!! ഒരു ലക്ഷം കൊണ്ട് ഹണിമൂൺ പോകാൻ നിന്ന സുധിയെ പൊക്കി സച്ചി; രേവതിയെ തൊട്ടാൽ കൈ കാണില്ല!! | Chembaneer Poovu Today Episode 28 September 2024 Video Viral

Chembaneer Poovu Today Episode 28 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവിൽ ഇപ്പോൾ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രയുടെ റൂമിലുണ്ടായിരുന്ന 1 ലക്ഷം രൂപ കാണാത്തതിൻ്റെ ടെൻഷനിലായിരുന്നു. അപ്പോഴാണ് ശ്രുതിയും ചന്ദ്രമതിയും ശരത്താണ് ക്യാഷ് എടുത്തതെന്ന് പറയുകയാണ്. ചന്ദ്ര പോലീസിനെ വിളിക്കാൻ പറയുകയാണ്. അപ്പോൾ അവനെ വിളിച്ച് ചോദ്യം ചെയ്താൽ അവൻ സത്യം പറയുമെന്ന് പറയുകയാണ്.

പിന്നീട് ചന്ദ്ര ലക്ഷ്മിയെ വിളിക്കുകയാണ്. നിൻ്റെ മകൻ ഒരു ലക്ഷം രൂപ ഈ വീട്ടിൽ നിന്നെടുത്തെന്ന് പറയുകയാണ്. അരമണിക്കൂറിനുള്ളിൽ എൻ്റെ പൈസ ഇവിടെ എത്തിയില്ലെങ്കിൽ, പോലീസ് അവിടെയെത്തുമെന്ന് പറഞ്ഞ് ഫോൺ വയ്ക്കുകയാണ്. ദേവുവിനോടും, ശരത്തിനോടും കാര്യം പറയുകയാണ്. ലക്ഷ്മിക്കാകെ ടെൻഷനാവുകയാണ്. ഉടൻ തന്നെ ശരത്തും ദേവുവും ലക്ഷ്മിയെയും കൂട്ടി രേവതിയുടെ വീട്ടിലേക്ക് പോവുകയാണ്.

അവിടെ എത്തിയപ്പോൾ രേവതി നിങ്ങളെന്തിനാണ് വന്നതെന്നും, തിരിച്ചു പോകാനും പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞിട്ടാണ് വന്നതെന്ന് പറയുകയാണ് ചന്ദ്ര. ശേഷം പണമെവിടെയെന്ന് ചോദിക്കുകയാണ്. ഞാൻ എടുത്തിട്ടില്ലെന്ന് പറയുകയാണ് ശരത്ത്. ചന്ദ്ര പലതും പറഞ്ഞ് അപമാനിക്കുകയാണ്. അപ്പോൾ ശ്രുതി ഇവൻ വന്ന് പോയതിനു ശേഷമാണ് ഈ വീട്ടിലെ പണം കാണാത്തതെന്നും, അതിൽ ഇവനെ സംശയിക്കുന്നതിലെന്താണ് തെറ്റെന്ന് പറഞ്ഞപ്പോൾ, രേവതി ശ്രുതിയെ വഴക്കു പറയുകയാണ്.

ദേവുവിനോടും ചന്ദ്ര പലതും പറഞ്ഞപ്പോൾ, ദേവു തക്ക മറുപടി തന്നെയാണ് നൽകുന്നത്. ശരത്ത് തന്നെയാണ് പണം എടുത്തതെന്നും, അത് ഇപ്പോൾ കിട്ടണമെന്ന് പറയുകയാണ് ചന്ദ്ര. ഇവൻ ക്യാഷ് എടുത്തില്ലെന്ന് പറഞ്ഞില്ലേ എന്ന് പറയുകയാണ് സച്ചി. അപ്പോഴാണ് ശ്രുതി അങ്കിൾ കഷ്ടപ്പെട്ടുണ്ടാക്കിയ 1 ലക്ഷം രൂപ എടുത്തെങ്കിൽ തിരിച്ചു കൊടുക്കാൻ പറയുന്നത്. ഇത് കേട്ടപ്പോൾ സച്ചിക്ക് ദേഷ്യം വരികയാണ്. പിന്നീട് ചന്ദ്ര സുധിയോട് പോലീസിനെ വിളിക്കാൻ പറയുകയാണ്.അത് വേണമോ എന്ന് ചോദിക്കുകയാണ് സുധി. അപ്പോഴാണ് സുധിയെ അന്വേഷിച്ച് ഒരാൾ വരുന്നത്.ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Chembaneer Poovu
Comments (0)
Add Comment