Chippy Renjith With Friend At Marivanious College : മലയാള ചലചിത്ര രംഗത്ത് 90കളിൽ തിളങ്ങി നിന്ന നടിയാണ് ചിപ്പി. ഭരതൻ ചിത്രമായ പാഥേയത്തിൽ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു ചിപ്പി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും സഹനടിയായും മലയാള സിനിമയിൽ നിറഞ്ഞു നിന്നെങ്കിലും, അന്യഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. കർണ്ണാടക സർക്കാറിൻ്റെ മികച്ച നടിക്കുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. ചലച്ചിത്ര നിർമ്മാതാവായ രഞ്ജിത്തിനെ വിവാഹം കഴിച്ച ശേഷം താരം കൂടുതൽ ടെലിവിഷൻ പരമ്പരകളിൽ സജീവമായി.
മിനിസ്‌ക്രീനിൽ ചിപ്പിക്ക് പകരം വയ്ക്കാൻ ആളില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഏഷ്യാനെറ്റ് പരമ്പരയിൽ അവസാനമായി താരത്തിൻ്റെ നിർമ്മാണത്തിൽ ഒരുങ്ങിയ സാന്ത്വനത്തിലൂടെ മലയാളികളുടെ മനസിലേക്ക് താരത്തിൻ്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഭർത്താവ് രഞ്ജിത്തുമായി ചേർന്ന് അവന്തിക ക്രിയേഷൻ്റെ ബാനറിൽ താരം നിരവധി സിനിമകളും, സീരിയലുകളും നിർമ്മിക്കുകയും ചെയ്തു വരികയാണ്.
മോഹൻലാൽ -ശോഭന ജോഡികളുടെ പുതിയ ചിത്രമായ തരുൺ മൂർത്തിയുടെ സംവിധാനത്തിലുള്ള ഈ പടം നിർമ്മിക്കുന്നതിൻ്റെ തിരക്കിലാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും പ്രധാന വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
താരത്തിൻ്റെ പ്രിയ സുഹൃത്തായ സജിത ഗിരീഷിനെ കണ്ട സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തായ സജിത ഗിരീഷിൻ്റെ കൂടെയുള്ള ചിത്രത്തിന് താഴെ ഇങ്ങനെ കുറിച്ചു.’ഏകദേശം 33 വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെ കണ്ടുമുട്ടിയ എൻ്റെ ഉറ്റ സുഹൃത്തിനൊപ്പം എൻ്റെ കോളേജിൽ സന്ദർശിച്ചു. സമയം പറക്കുന്നു. പക്ഷേ ബന്ധം ശക്തമായി തുടരുന്നു.’ താരത്തിൻ്റെ പോസ്റ്റിന് താഴെ സ്നേഹം പങ്കുവച്ച് നിരവധി പേർ എത്തുകയുണ്ടായി.