Devanandha Malikappuram Birthday Surprise New Car : നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായി മാറിയ താരമാണ് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രത്തിനു ശേഷം മലയാളികളുടെ ഇഷ്ടതാരമായി മാറിയ ദേവനന്ദയുടെ ഓരോ വിശേഷവും ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും മികച്ച പിന്തുണയും അംഗീകാരവും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുമ്പോൾ ഈ കുട്ടി താരത്തിന് എല്ലാത്തിനും കൂട്ടായി ഒപ്പമുള്ളത് അച്ഛനും അമ്മയും അമ്മമ്മയും ആണ്.
ഇപ്പോൾ തന്റെ പിറന്നാളിനത്തിൽ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദേവനന്ദയും കുടുംബവും. ഇനി താരത്തിന്റെ യാത്രകൾക്ക് കൂട്ടായി ഇന്നോവ ഹൈക്രോസ്സിന്റെ തുണയും ഉണ്ടാകും എന്നതാണ് ആ സന്തോഷം. മകൾ പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ദേവനന്ദയ്ക്ക് ആശംസകൾ അറിയിച്ച് അച്ഛനും അമ്മയും ഒപ്പം തന്നെയുണ്ട്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഏറ്റവും ഉയർന്ന മോഡലായ ഏകദേശം 30.98 ലക്ഷം രൂപ വിലയുള്ള സെക്കൻഡ് ഹാൻഡ് വാഹനമാണ് ദേവനന്ദ സ്വന്തമാക്കിയിരിക്കുന്നത്.
ടൊയോട്ടയുടെ ജനപ്രിയ എം പി വി ഇന്നോവയുടെ പുതിയ മോഡൽ ആയ ഈ വാഹനം 2022 ലാണ് വിപണി കീഴടക്കിയത്. കറുത്ത വസ്ത്രത്തിൽ അതീവമനോഹരിയായി ദേവനന്ദ വാഹനത്തിനോട് ഒപ്പം ചേർന്നുനിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം പങ്കുവയ്ക്കപ്പെട്ടു കഴിഞ്ഞു. രണ്ട് എൻജിൻ ഓപ്ഷനുകൾ ഉള്ള വാഹനത്തിന് 182 ബി എച്ച്പി കരുത്തും 187 എൻ എം ടോർക്കും ആണ് ഉള്ളത്.
കേക്ക് മുറിക്കുന്നതിന്റെയും ഒപ്പം വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതിന്റെയും ഒക്കെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇനിയും ഇതുപോലെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി മുന്നോട്ടു പോകുവാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്.