ഇതാണ് ഞങ്ങൾ പറഞ്ഞ ജനപ്രിയ നായകൻ; ബധിരരായ കുഞ്ഞുങ്ങൾക്ക് കൂട്ടായി ദിലീപ്; വേദിയിൽ വിദ്യാർത്ഥികൾക്കൊപ്പം തകർത്താടി താരം!! | Dileep At Deaf Children School Viral News

Dileep At Deaf Children School Viral News : ജനപ്രിയ നായകനും പ്രൊഡ്യൂസറും ഒക്കെയായ ദിലീപിന്റെ നേരിട്ടുള്ള സന്ദർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായി നിരവധി കുട്ടികളെ കാണാനാണ് ദിലീപെത്തിയത്.വർഷങ്ങളായി വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടത് കാരണം പൊതുജനങ്ങളെ സന്ദർശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു താരം.

ഇപ്പോൾ പൊതു ഇടങ്ങളിലും ജനസമ്പർക്ക പരിപാടികൾക്കുമായി സമയം കാണുകയാണ് താരം. മധ്യകാല മലയാള ചലച്ചിത്രത്തിന്റെ പ്രധാന നായകനും ഹാസ്യ കലാകാരനും ആയി രംഗത്തെത്തിയ ദിലീപ് ജനങ്ങളുടെ പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു. തമന്നയുമായി അവസാനം ചെയ്ത ബാന്ത്ര എന്ന സിനിമയ്ക്ക് ശേഷം പല സിനിമകളുടെയും പ്രമോഷനെ കാത്തിരിക്കുകയാണ് ജനങ്ങൾ.

ഇത്രയധികം തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ജനങ്ങളുമായി സംവദിക്കാൻ എടുക്കുന്ന ദിലീപിന്റെ ശ്രമത്തെയാണ് ആളുകൾ പ്രശംസിക്കുന്നത്. വെള്ള കാറിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് ദിലീപ് വേദിയിൽ എത്തിയത്. മറ്റ് പ്രമുഖരും അതിഥികളും ദിലീപിനോട് ഒപ്പം മാധ്യമങ്ങളെ കാണുകയും ചർച്ച ചെയ്യുകയും ചെയ്തു. പൂച്ചെണ്ട് വാങ്ങിയതിനു ശേഷം സ്കൂളിലെ തന്നെ കുട്ടികളുടെ ബാൻഡ് പരിപാടിയുടെ അകമ്പടിയോടെ ദിലീപ് വേദിയിലേക്ക് ആനയിക്കപ്പെട്ടു.

കാഴ്ചയ്ക്ക് പരിമിതിയുള്ള വരും കേൾവി നഷ്ടപ്പെട്ടവരുമായ അനേകം കുട്ടികളെ കാണാൻ ആയിട്ടാണ് അവർക്കൊരു കൈത്താങ്ങ് ആയിട്ടാണ് ദിലീപ് രംഗത്തെത്തിയത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ശ്രദ്ധ നേടി കഴിഞ്ഞു. ഇതിനോടകം മികച്ച വ്യൂസും പ്രതികരണവും വീഡിയോയ്ക്ക് ലഭിച്ചു.

dileep
Comments (0)
Add Comment