Dileep Kavya Madhavan At Suresh Gopi Home Viral : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് ജനപ്രിയ നായകൻ ദിലീപും പ്രിയ നടി കാവ്യയും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്നു എങ്കിലും സുഹൃത്തുക്കളുടെയും മറ്റും വിവാഹ ഫങ്ഷനുകളിൽ ദിലീപിനൊപ്പം കാവ്യയും മുടങ്ങാതെ പങ്കെടുക്കാറുണ്ട്. സിനിമയിൽ ആക്റ്റീവ് അല്ലെങ്കിലും ഗൃഹഭരണവും ബിസിനസ്സും ഒക്കെയായി വലിയ തിരക്കിലാണ് കാവ്യ.
സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിന്റെ പ്രധാന കാരണം ഒരമ്മ എന്ന നിലയിൽ മകൾ മഹാലഷ്‌മിയുടെ കാര്യങ്ങൾ നോക്കുക എന്ന കടമ നിർവഹിക്കുക എന്നതായിരുന്നു. എങ്കിലും കാവ്യയുടെ തിരിച്ചു വരവിനു വേണ്ടി നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. കാവ്യയ്ക്കും ദിലീപിനും ഏറ്റവും കൂടുതൽ അടുപ്പമുള്ള താര കുടുംബമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയുടെ വീട്ടുകാരുമായി തങ്ങൾക്ക് ഉള്ള അടുപ്പം പലപ്പോഴും ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപോഴിതാ സുരേഷ് ഗോപിയുടെ വീട്ടിലെ ആഘോഷ ദിനത്തിൽ പങ്കെടുക്കാൻ ഓടി എത്തിയിരിക്കുകയാണ് ദിലീപും കാവ്യയും. ഈ മാസം 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ ലക്ഷ്മിയുടെ അത്യാഡംബര പൂർണമായ വിവാഹം. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാഷ്ട്രീയ പ്രമുഖരും സിനിമ താരങ്ങളും ചടങ്ങിൽ പങ്കെടുക്കും. ഒരാഴ്ച നീണ്ട് നിൽക്കുന്ന വിവാഹ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.
ബിസിനസ്‌മാൻ ആയ ശ്രേയസ് ആണ് ഭാഗ്യ ലക്ഷ്മിയുടെ വരൻ. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ഇപോഴിതാ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. ദിലീപും കാവ്യയും സുരേഷ് ഗോപിയുടെ വീട്ടിൽ എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് മാധവ് പങ്ക് വെച്ചത്. ഭാഗ്യലക്ഷ്മിയെ നേരിട്ട് കണ്ട് അനുഗ്രഹിച്ചും ആശംസകൾ നേർന്നും ആണ് താര ജോഡികൾ മടങ്ങിയത്.