Diya Krishna Bought New Innova Crysta : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയും അശ്വിൻ ഗണേശും വിവാഹിതർ ആകാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയുള്ളു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ദിയ കൃഷ്ണ എന്റെ വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളും വീഡിയോസും മറ്റും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. കൂടാതെ ഓസിടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും പുത്തൻ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേശും.ഇപ്പോൾ വിവാഹ ജീവിതത്തിനായി തയ്യാറെടുക്കുന്ന ഇരുവരും ഇപ്പോൾ അതിനു മുന്നോടിയായി ഉള്ള ലക്ഷ്യങ്ങൾ എത്തി പിടിക്കുന്ന തിരക്കിലാണ്.
ഇരുവരുടെയും പ്രണയകാലത്ത് അശ്വിൻ ഒരു സ്കൂട്ടർ സ്വന്തമായി വാങ്ങിയത് ദിയ തന്റെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വലിയ സന്തോഷത്തോടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ചേർന്ന് ഒരു പുത്തൻ കാർ സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ദിയ.ഇന്നു മുതൽ പുതിയ മോഡൽ ഇന്നോവ ക്രിസ്റ്റയുടെ ഉടമയാണ്. ദിയ കൃഷ്ണയുടെയും അശ്വിന്റെയും കുടുംബത്തിന്റെ ഈ സന്തോഷകരമായ നിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഈ വാർത്ത ആരാധകരെ അറിയിച്ചത് ദിയ തന്നെയാണ്.
ഈ സന്തോഷം പങ്കുവയ്ക്കുന്നതിനായി ഷോറൂമിൽ കേക്ക് ഒരുക്കി വെച്ചിരുന്നു. വിവാഹശേഷമുള്ള ജീവിതത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും ദിയ ഇതിനോടകം നടത്തിക്കഴിഞ്ഞു.ഇരുവരുടെയും കുടുംബങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇരുവർക്കും താമസിക്കാനായി ഒരിടമാണ് ആദ്യം ഇവർ കണ്ടെത്തിയത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരുന്നു.
എന്നാൽ ദിയയുടെ ഈ പുത്തൻ കാർ ആദ്യമായി ഓടിച്ചത് അച്ഛൻ കൃഷ്ണകുമാറോ അശ്വിനോ അല്ല ഹാജ മാമൻ എന്ന് വിളിക്കുന്ന ദിയയുടെ അപ്പ ഹാജയാണ് കാർ ഓടിച്ചത്ത്. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും പ്രണയകാലം മുതൽ തന്നെ അപ്പാ ഹാജയുടെ ഈ കുടുംബത്തോടൊപ്പം ഉള്ള സാമിപ്യം ശ്രദ്ധേയമാണ്.