Diya Krishna Tali Pooja Video : സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരിയായി ഒരു സോഷ്യൽ മീഡിയ ഇൻഷുറൻസ് ആയി മാറാൻ ദിയക്ക് സാധിച്ചു. ഈ വരുന്ന സെപ്റ്റംബറിൽ വിവാഹം നടക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്തായാലും ഇപ്പോൾ തന്നെ വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം ഇവർ തുടങ്ങി കഴിഞ്ഞു. അടുത്തിടെ ദിയയും കുടുംബവും അശ്വിൻന്റെ അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും ആയുള്ള വിവാഹ ഡ്രെസ്സുമായി പോയതിന്റെ വീഡിയോ ദിയ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ അശ്വിന്റെ ബന്ധുക്കൾക്കും സാരി സമ്മാനമായി നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ ദിയയുടേതായി യൂട്യൂബിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ്. തന്റെ വിവാഹത്തിനായുള്ള താലിയുടെ പൂജ നടത്തുന്നതിനായി അശ്വിന്റെ കുടുംബത്തോടൊപ്പം പോവുകയാണ് ദിയ. വളരെ സാധാരണക്കാരെ പോലെയാണ് അമ്മയും അച്ഛനും പെരുമാറുന്നത്. ഇതുകണ്ട് ദിയയുടെ ആരാധകരും വളരെ സന്തോഷത്തിലാണ്.
കാരണം ദിയ വളരെ ഭാഗ്യവതിയാണ് ഒരു സാധാരണ കുടുംബത്തിലേക്ക് പോകാൻ സാധിച്ചതിൽ എന്നാണ് ഒരു ആരാധക ദിയ പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ കമന്റ് നൽകിയത്. താലിക്കായുള്ള ചരട് വാങ്ങിക്കുന്നതും വിഡിയോയിൽ കാണാം. അശ്വിന്റെ കുടുംബ ക്ഷേത്രത്തിൽ വെച്ചാണ് താലി പൂജ ചെയ്യുന്നത്. ദിയയുടെ വരൻ അശ്വിൻ ഗണേഷ് തമിഴ്നാട് സ്വദേശിയാണ്. അശ്വിന്റേത് മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ്.
ദിയ കൃഷ്ണ തന്റെ സഹോദരിമാരെ പോലെ സിനിമാ മേഖലയിലേക്ക് കുറിച്ചില്ലെങ്കിലും റീൽ വീഡിയോസും യൂട്യൂബിലും ഒക്കെയായി സജീവ സാന്നിധ്യമാണ്. ഇപ്പോൾ താരത്തിന്റെ ആരാധകരും ദിയയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. ഓസി ടോക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ദിയ തന്റെ വീഡിയോസ് പങ്കുവെക്കുന്നത്.