Diya Krishna Wedding Thaali and Gold Purchase : സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. താരത്തിന്റെ മൂത്തമകൾ ആഹാന സിനിമയിലൂടെ ശ്രദ്ധ നേടിയപ്പോൾ ബാക്കിയുള്ള മൂന്നു മക്കളും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. ദിയ കൃഷ്ണയ്ക്കാണ് അഹാന കഴിഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ളത്. തന്റെ വ്യത്യസ്തമായ ഡാൻസ് റിയസിലൂടെയും വ്ലോഗിങ്ങിലൂടെയുമാണ് ദിയ കൃഷ്ണ നിരവധി ആരാധകരെ സ്വന്തമാക്കിയത്.
ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം പുതിയ ആരാധകരിലേക്ക് എത്തിക്കുകയാണ്. താരം അശ്വിനുമായുള്ള വിവാഹത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ. ഏറ്റവും പുതിയതായി ദിയ പങ്കുവെച്ച വ്ലോഗ് ആണ് യൂട്യൂബിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. തന്റെ വിവാഹത്തിനായുള്ള ഗോൾഡ് പർച്ചേസ് ചെയ്യാൻ പോകുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അശ്വിന്റെ അമ്മ താലി വാങ്ങിയതിന് ശേഷം ഒരു ബ്രേസ്‌ലെറ്റ് സ്പെഷ്യൽ ആയി ദിയക്ക് വാങ്ങി നൽകുന്നത് വീഡിയോയിൽ കാണാം. അതി മനോഹരമായ ബ്രേസ്‌ലെറ്റും താലിയുമാണ് അശ്വിനൊപ്പം ഭീമ ജ്വല്ലേഴ്സില്‍ ചെന്ന് ദിയ വിവാഹത്തിനായി വാങ്ങിയത്. തുടർന്ന് ദിയ തന്റെ അച്ഛനും അമ്മയുമൊത്ത് വീണ്ടും ജ്വല്ലറിയിൽ എത്തി മറ്റ് വിവാഹ ആഭരണങ്ങളും പറച്ചേഴ്‌സ് ചെയുകയാണ് താരം. അതോടൊപ്പം മരുമകന് സ്പെഷ്യൽ ഗിഫ്റ്റ് ആയി സ്വർണ മാല വാങ്ങി നൽകിയിരിക്കയാണ് കൃഷ്ണകുമാറും ഭാര്യയും.
ആദ്യമായിട്ടാണ് അശ്വിൻ സ്വർണ്ണ മാല വാങ്ങുന്നത് എന്നാണ് വിഡിയോയിൽ പറയുന്നത്. അശ്വിന് പൊതുവേ സ്വർണ്ണം ഇഷ്ടമല്ല എന്നാൽ ദിയയുടെ അമ്മ കൊടുക്കുന്നതിനാലാണ് അശ്വിൻ സ്വീകരിച്ചത് എന്നാണ് വിഡിയോയിൽ പറയുന്നത്. നിരവധി ആരാധകരാണ് ദിയ കൃഷ്ണ തന്റെ ഓസി ടോകീസ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അശ്വിനെ ഒരുപാട് ഇഷ്ടമാണ് എന്നും അവന്റെ കുടുംബവും അടിപൊളി ആണെന്നാണ് ആരാധക കമന്റ് ബോക്സിലൂടെ പറയുന്നത്.