Diya Krishna With Boyfriend Aswin Latest Q & A : നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സിനിമയിലും സോഷ്യൽ മീഡിയയിലും എല്ലാം തിളങ്ങി നിൽക്കുകയാണ് താരത്തിന്റെ മക്കൾ. ഇപ്പോൾ ദിയ കൃഷ്ണയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അശ്വിൻ ഗണേശിന്റെയും ദിയാ കൃഷ്ണയുടെയും വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ദിയ തന്നെ തന്റെ വരനെ കണ്ടെത്തിയതിനാൽ ആരാധകരും വളരെ ആകാംക്ഷയോടെയാണ് ഇരുവരെയും കാണുന്നത്.
വിവാഹത്തിനു മുൻപേ തന്നെ അശ്വിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ദിയ കാത്ത് സൂക്ഷിക്കുന്നത്. ഇവരുടെയും വിവാഹം സെപ്റ്റംബർ മാസം നടക്കും എന്ന് ദിയ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു. രണ്ടുപേരും തിരുവനന്തപുരം സ്വദേശികൾ ആയതിനാൽ തന്നെ വിവാഹത്തിനുശേഷം കുടുംബത്തിൽ നിന്ന് അധികം വിട്ടുനിൽക്കേണ്ടതില്ല. ഇപ്പോൾ ഇരുവരുടേതുമായി യൂട്യൂബിൽ ശ്രദ്ധ നേടുന്നത് ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോ ആണ്.
വിവാഹത്തിനു മുൻപേയുള്ള അവസാനഘട്ട ചോദ്യോത്തര സെഷനുമയാണ് പുതിയ വിഡിയോ പങ്കുവെച്ചത്. ദിയയുടെ അമ്മ സിന്ധു കൃഷ്ണ തന്റെ മക്കളിൽ ഒരാൾ വീട്ടിൽ നിന്നും മാറിപ്പോകുന്ന വിഷമം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ വിവാഹത്തിനുശേഷം ഇരുവരും അശ്വിന്റെ വീട്ടിൽ ആയിരിക്കുമോ താമസം എന്നാണ് ആരാധകർ ചോദിക്കുന്നത്.ഇവരുടെ കോമൺ ഫ്രണ്ട് വഴി ആണ് ഇരുവരും സ്നേഹത്തിലേക്ക് എത്തിയത് എന്ന് തുറന്ന് പറയുകയാണ് താരം. ദിയയെ അശ്വിന്റെ കുടുംബം ചേർത്തു നിർത്തുന്നത് കണ്ട് ആരാധകരും ഇപ്പോൾ അതിശയപ്പെടുകയാണ് ഇപ്പോൾ.
പുതിയ വീഡിയോയിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കിടുന്നത് ഇവരുടെ പുതിയ സ്ഥലത്ത് വെച്ചാണ്. തങ്ങളുടെ ഫ്യുച്ചർ പ്ലാനിനെ പറ്റിയുള്ള വിശേഷങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് ദിയ പറയുകയാണ് വീഡിയോയിൽ. ഇരുവരും ചേർന്ന് വാടകയ്ക്ക് എടുത്ത വീടിന്റെ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നാണ് ഇരുവരും ചേർന്ന് വീഡിയോ ചെയ്തിരിക്കുന്നത്. ദിയയും അശ്വിനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ജീവിക്കാൻ പോവുകയാണോ എന്ന് ആരാധകർ വീഡിയോയ്ക്ക് ചുവടെ കമന്റിലൂടെ ചോദിക്കുകയാണ്.