Documentary Of Diya Suriya : തെന്നിന്ത്യയിലെ മികച്ച താരദമ്പതികൾ ആണ് ജ്യോതികയും സൂര്യയും. തമിഴകത്തെ സൂപ്പർ നായകനായി തിളങ്ങി നിൽക്കുകയാണ് സൂര്യ. ജ്യോതിക വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ച് ഇടവേള എടുത്തെങ്കിലും ഇപ്പോൻ സിനിമയിൽ സജീവമായി തുടരുകയാണ് താരം.സോഷ്യൽ മീഡിയയിലും സജീവമാണ് ജ്യോതികയും സൂര്യയും. അവരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത്.
ഇപ്പോൾ സൂര്യ പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മകൾ ദിയയുടെ അഭിമാനകരമായ ഒരു നേട്ടമാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറകേ മകളും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വാർത്തയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. അഭിനയമേഖലയിൽ നിന്ന് മാറി സംവിധാനമേഖലയാണ് താരപുത്രി തിരഞ്ഞെടുത്തത്. മകൾ ഡോക്യുമെൻററി സംവിധാനംചെയ്ത് അവാർഡ് നേടിയതിൻ്റെ സന്തോഷത്തിലാണ് ഇരുവരും.
കഴിഞ്ഞ ദിവസം മകളുടെ നേട്ടത്തെ അഭിനന്ദിച്ചു കൊണ്ട് ജ്യോതിക പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോൾ സൂര്യയും മകളുടെ ഡോക്യുമെൻററിയിലെ വലിയ നേട്ടം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ‘പ്രിയ ദിയ, ‘ നീ ഈ ഡോക്യുമെൻ്ററി നിർമ്മിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നിലെ സ്ത്രീകളെ എങ്ങനെ നോക്കി കാണുന്നുവെന്ന് നീ കാട്ടിത്തന്നു.ഇത് നിനക്ക് തുടക്കം മാത്രമാണെങ്കിലും, നിൻ്റെ പപ്പയായതിൽ ഞാൻ അഭിമാനിക്കുന്നു. ഇനി നിൻ്റെ മുന്നോട്ടുള്ള ഉയർച്ചകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
അതിന് എൻ്റെ സ്നേഹവും ആദരവും.’ എന്നാണ് സൂര്യ കുറിച്ചത്.ലീഡിംങ്ങ് ലൈറ്റ് ദ അൺട്രോൾഡ് സ്റ്റോറീസ് ഓഫ് ബിഹൈൻഡ് സീൻസ് എന്നാണ് ഡോക്യുമെൻ്ററിയുടെ പേര്.ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ചും, അവർക്കുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും ഒക്കെ ആണ് താരം ഡോക്യുമെൻ്റ്റിയിൽ പരാമർശിച്ചിരിക്കുന്നന്നത്. ഇൻറർനാഷണൽ ഫിലിം ഫെയർ അവാർഡിൽ മികച്ച തിരക്കഥയ്ക്കും മികച്ച ഡോക്യുമെൻററി അവാർഡും ആണ് ദിയയുടെ ഡോക്യുമെൻ്ററിക്ക് ലഭിച്ചത്.മുംബൈയിലാണ് ഡോക്യുമെൻററിയുടെ ഷൂട്ടിംങ്ങ് നടന്നിരുന്നത്. ഇംഗ്ലീഷിലാണ് ഡോക്യുമെൻററി ഒരുക്കിയിരിക്കുന്നത്. താരങ്ങളുടെ പോസ്റ്റിന് താഴെ നിരവധി താരങ്ങളും ആരാധകരും ദിയയ്ക്ക് ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു.