Dulquer Salamaan Daughter Birthday Celebration Viral Photos : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കുടുംബം. മമ്മൂട്ടിയുടെ മകൻ എന്ന അഡ്രസ്സിൽ തന്നെയാണ് സിനിമയിലേക്ക് വന്നതെങ്കിലും ദുൽഖർ ഇന്നൊരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. സെക്കന്റ് ഷോ എന്ന മലയാളം സിനിമയിലൂടെ സിനിമാ പ്രവേശനം നടത്തിയ ദുൽഖർ ഇപ്പോൾ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയാണ് അറിയപ്പെടുന്നത്.
വളരെ മനോഹരമായി അഭിനയിച്ചും ഡാൻസ് ചെയ്തും പാട്ട് പാടിയുമെല്ലാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവാക്കൾക്കിടയിൽ ഹീറോ ആയി മാറിക്കഴിഞ്ഞു ദുൽഖർ. വളരെ സെലക്റ്റീവ് ആയി സിനിമകൾ ചെയ്യുന്ന ഒരു താരമാണ് ദുൽഖർ. അത് കൊണ്ട് തന്നെ യുവതാരങ്ങളിൽ വലിയ ഹിറ്റുകൾ സ്വന്തമാക്കിയ ഒരു താരം ദുൽഖർ തന്നെയാണ്. അതിർത്തികൾ ഇല്ലാത്ത അഭിനയ മികവ് മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ദുൽഖറിനെ സ്റ്റാർ ആക്കി മാറ്റി.
മണി രത്നം ചിത്രമായ ഓക്കേ കണ്മണി യിലൂടെ തമിഴ് ഇൻഡസ്ട്രിയിലേക്ക് കാലെടുത്തു വെച്ച ദുൽഖർ ഇപ്പോൾ ബോളിവുഡിൽ അടക്കം തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു. ഡ്രെസ്സിങ്ങിലും സ്റ്റൈലിലും എല്ലാം ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാൾ കൂടിയാണ് ദുൽഖർ. തന്റെ പിതാവിനെപ്പോലെ തന്നെ പൂർണ്ണമായും ഒരു ഫാമിലി മാൻ ആണ് ദുൽഖറും . ഒഴിവു സമയങ്ങളിലെല്ലാം താരം തന്റെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും സമയം ചിലവഴിക്കാനും ആണ് ഉപയോഗിക്കുക.
ദുൽഖറിന്റെ ഭാര്യ അമാലും മകൾ മറിയവും എല്ലാവർക്കും പരിചിതരാണ്. ഇപോഴിതാ തന്റെ മകളുടെ പിറന്നാൾ ദിനത്തിൽ അവൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് തരാം. പിയാനോ വായിക്കുന്ന ജിംനാസ്റ്റിനും എനിക്കറിയാവുന്ന ഏറ്റവും വലിയ പോട്ടർ ഹെഡിനും ജന്മദിനാശംസകൾ എന്നാണ് തരാം കുറിച്ചത്. പോസ്റ്റിനു കമന്റുമായി മറിയത്തിന് ആശംസകൾ നേർന്നു കൊണ്ട് പൃഥ്വിരാജും എത്തിയിട്ടുണ്ട് . ഹാപ്പി ബർത്ഡേ മിന്നി മൗസ് എന്നാണ് പൃഥ്വിരാജിന്റെ കമന്റ്.