Dulquer Salmaan Appreciate Ahaana Krishna Viral Entertainment News : മലയാളികളുടെ പ്രിയ താര കുടുബമാണ് നടൻ കൃഷ്ണകുമാറിന്റെ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് താര കുടുബത്തിനുള്ളത്. നാല് മക്കളിൽ മൂത്ത മകളാണ് അഹാന കൃഷ്ണ. വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ച് പിതാവിനെ പോലെ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഏറ്റവും അടുത്ത് ദുൽഖർ സൽമാൻ നിർമ്മാതാവായ അടി എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
നല്ലൊരു കഥാപാത്രമായിരുന്നു അഹാന കൈകാര്യം ചെയ്തത്. സിനിമ പ്രേമികളുടെ ഇടയിൽ മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഷൈൻ ടോം ചാക്കോയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. സിനിമ ചിത്രീകരണത്തിടയിൽ അഹാന ദുൽഖർ സൽമാനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിനു അഹാന നന്ദി പറഞ്ഞിരിക്കുകയാണ്.
ഈ ക്രിസ്തുമസ് അഹാനയും കുടുബവും ലണ്ടനിൽ ടൂർ നടത്തിയാണ് ആഘോഷിച്ചത്. അവിടെ ചില പരീക്ഷണങ്ങൾ നടത്താൻ അഹാനയ്ക്ക് അവസരം ലഭിച്ചു. അതിലൊന്ന് കഞ്ഞി ഉണ്ടാക്കൽ ആയിരുന്നു. എന്നാൽ മറ്റേത് തെരുവിൽ നല്ല ഭംഗിയായി കാർ ഓടിക്കുന്നതാണ്. വിദേശത്ത് കാർ ഓടിക്കുക എന്നത് തന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു എന്ന് ആഹാന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ ക്യാപ്ഷനായി നൽകിട്ടുണ്ടായിരുന്നു.
ഒട്ടും വൈകാതെ തന്നെ ദുൽഖർ സൽമാൻ കമന്റായി വെൽ ഡൺ എ കെ ഇട്ടിട്ടുണ്ട്. അതിനു മറുപടിയായി താങ്കളുടെ പാഠങ്ങൾ എന്റെ മനസിൽ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. നിരവധി ലൈക്‌സാണ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി ആഡംബര വാഹനങ്ങളുടെ ഉടമയായ ദുൽഖർ സൽമാൻ നൽകിയ നിർദേശം അഹാനയ്ക്ക് ഏറെ ഗുണകരമായെന്നാണ് അഹാന വെക്തമാക്കിയത്.