Dulquer Salmaan Birthday Celebration With Srilankan Airlines : സിനിമാതാരങ്ങളുടെ ബർത്ത് ഡേ ആരാധകർ ഒന്നടങ്കം ആഘോഷമാക്കാറുണ്ട്. ആരാധകരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും മറ്റു പ്രോഗ്രാഫുകൾ സംഘടിപ്പിച്ചും ആഘോഷമാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ ദുൽഖർ സൽമാൻ 41 ജന്മദിനം ആഘോഷിച്ചിരുന്നു. താരത്തിന്റെ ആരാധകരും സഹപ്രവർത്തകരുമായി നിരവധി പേരാണ് ബർത്ത് ഡേ ആശംസകളുമായി എത്തിയത്.
സിനിമാതാരങ്ങളെ നമ്മുടെ രാജ്യത്തുള്ള പ്രമുഖർ വിഷ് ചെയ്യുന്നത് നമ്മൾ മുൻപും കണ്ടിട്ടുണ്ട് എന്നാൽ ദുൽഖറിനെ വിഷ് ചെയ്തു ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ശ്രീലങ്കൻ എയർലൈൻസിന്റെ ഫേസ്ബുക്ക് പേജിലാണ് നടൻ ദുൽഖർ സൽമാനെ ബർത്ത് ഡേ വിഷ് ചെയ്തു ചിത്രം പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് അവർ ഇങ്ങനെ കുറിച്ചു ഹാപ്പി ബർത്ത്ഡേ റ്റു സെൻസേഷനൽ ഇന്ത്യൻ ആക്ടർ, താരത്തിന്റെ യാത്രയിൽ പങ്കുവെച്ച ചിത്രമാണ് ഇവർ പങ്കുവെച്ചത്.
താരം ചെന്നൈയിൽ നിന്ന് കൊളംബോ വഴി മാലിദ്വീപിലേക്കുള്ള യാത്രയിലാണ് ബർത്ത് ഡേ ഇവരോടൊപ്പം ആഘോഷിച്ചത്. ചിത്രം പങ്കുവെച്ച ശ്രീലങ്കൻ എയർലൈൻ ഫേസ്ബുക്ക് പേജിൽ നിരവധി ബർത്ത് ഡേ വിഷസ് നൽകി എത്തിയത്. നിങ്ങളുടെ ഈ സെലിബ്രേഷനിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷിക്കുന്നു എന്നാണ് ഇവർ പങ്കുവെച്ച കുറുപ്പിലൂടെ പറയുന്നത്. മലയാളിയുടെ സ്വന്തം കുഞ്ഞിക്കക്ക് പിറന്നാളാശംസകൾ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
ലാലേട്ടനും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ദുൽഖർ സൽമാനെ വിഷ് ചെയ്ത് എത്തിയിരുന്നു. കൂടാതെ ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ 501 പേർക്ക് സദ്യ ഒരുക്കി നിർമാതാവിന്റെ വാർത്ത സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. നിർമ്മാതാവ് പ്രജീവ് സത്യവർദ്ധനാണ് വെന്നിക്കോട് വലയന്റെ കുഴി ശ്രീദേവി ക്ഷേത്രത്തിൽ വെച്ച് ഈ വഴിപാട് നടത്തിയത്.