Easy Breakfast Drink With Ragi For Weight Loss : സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം.
- റാഗി പൊടി – 2 ടേബിൾ സ്പൂൺ
- കറുത്ത കസ്കസ് – 1 ടേബിൾ സ്പൂൺ
- ഏലക്ക – 2 എണ്ണം
- കാരറ്റ് – 1
- തേങ്ങാ പാൽ
ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ ചേർത്ത് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. രണ്ട് പേർക്ക് കുടിക്കാൻ പറ്റിയ അളവിലാണ് നമ്മളിത് തയ്യാറാക്കുന്നത്. ഇവിടെ നമ്മൾ വറുത്ത റാഗിപ്പൊടിയാണ് എടുത്തിരിക്കുന്നത് അതല്ലാതെ മാർക്കറ്റുകളിൽ ലഭ്യമാകുന്ന സ്പ്രൗട്ടഡ് റാഗി പൗഡർ എടുക്കുകയാണെങ്കിൽ കുറച്ച് കൂടെ ഹെൽത്തി ആയിരിക്കും. അടുത്തതായി ഒരു ടേബിൾ സ്പൂൺ കറുത്ത കസ്കസ് എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർത്ത് വയ്ക്കുക. ചിയാ സീഡ്‌സ് അഥവാ കറുത്ത കസ്കസ് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ
നിയന്ത്രിക്കുന്നതിനും വണ്ണം കുറയ്ക്കുന്നതിനുമെല്ലാം വളരെ നല്ലതാണ്. അടുത്തതായി ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം വച്ച് ചൂടായ ശേഷം നേരത്തെ തയ്യാറാക്കി വച്ച റാഗി ഒന്ന് കൂടെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഒഴിച്ച് കൊടുക്കാം. തണുത്ത വെള്ളത്തിലേക്ക് റാഗി പൗഡർ ഒഴിച്ച് കൊടുക്കാൻ പാടില്ല. ശേഷം കയ്യെടുക്കാതെ നന്നായി ഇളക്കി കൊടുക്കണം. ഇതിൽ ധാരാളം അയേൺ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഹീമോഗ്ലോബിൻ കുറവുള്ള ആളുകൾക്ക് ഇത് വളരെ ഗുണകരമാണ്. റാഗി അരിയുടെയും ഗോതമ്പിനെക്കാളും പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. നിറം വർദ്ധിക്കാനും ഉന്മേഷത്തിനും ഈ ഡ്രിങ്ക് നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : DIYA’S KITCHEN AROMA
Easy Breakfast Drink with Ragi for Weight Loss | Healthy Morning Recipe
Ragi (Finger Millet) is a powerhouse of fiber, calcium, and iron. Starting your day with a ragi drink helps boost energy, improve digestion, and support healthy weight loss naturally.
Ingredients
- 2 tablespoons ragi flour
- 1 cup water
- ½ cup low-fat milk (optional)
- 1 teaspoon jaggery or honey
- A pinch of cardamom powder
Preparation Method
- Mix ragi flour in half a cup of water to make a smooth paste.
- Boil the remaining water in a pan and add the paste slowly while stirring.
- Cook on low flame for 5–7 minutes until it thickens.
- Add milk, jaggery or honey, and cardamom powder. Mix well and serve warm.
Health Benefits
- Keeps you full for longer and reduces hunger cravings.
- Helps in weight management and fat reduction.
- Improves digestion and boosts energy levels.
- Rich in iron and calcium — great for overall health.
Tip:
For a cooler version, chill the drink and add a few mint leaves — perfect for summer mornings!