Fahadh Faasil And Mohanlal Latest Photo : മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും അറിയാത്ത മലയാളികൾ ആരാണ് ഉണ്ടാവുക. ഇരുവരുടെയും ഓരോ ചിത്രങ്ങളും തീയറ്ററിൽ എത്തുമ്പോൾ നിറഞ്ഞ സ്വീകാര്യതയിൽ ഏറ്റെടുക്കുന്ന പ്രേക്ഷകർ ഇപ്പോൾ മോഹൻലാലും ഫഹദ് ഒന്നിച്ചെത്തിയ ഒരു ചിത്രവും ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ചിത്രം പുറംലോകത്തേക്ക് എത്തിച്ചത്. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് സമീർ ഹംസയും ഈ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പലപ്പോഴും മോഹൻലാലിന്റെ വിശേഷങ്ങൾ അധികവും പുറംലോകത്തേക്ക് എത്തുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് സമീർ ഹംസയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്. പിക്ക് ഓഫ് ദ ഡേ എന്ന ക്യാപ്ഷനോടെയാണ് ആരാധകർ ചിത്രങ്ങൾ പങ്കുവെക്കുന്നത്. കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു ഫഹദ്. അടുത്തിടെയാണ് ഫഹദ് അഭിനയിച്ച ആവേശം എന്ന ചിത്രം മോഹൻലാൽ കണ്ടത്. അതിനുശേഷം ചിത്രത്തിലെ ഫഹദിന്റെ അഭിനയം കണ്ട് മനസ്സുനിറഞ്ഞ ലാലേട്ടൻ ഫഹദിനെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
പിന്നാലെയാണ് തികച്ചും സ്വകാര്യമായ ഒരു വിസിറ്റ് ലാലേട്ടന്റെ വീട്ടിലേക്ക് ഫഹദ് നടത്തിയത്. ഫഹദ് മോഹൻലാലിനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ നൽകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. അതിന് താഴെ ക്യാപ്ഷനായി ലാലേട്ടൻ കുറിച്ചത് ഇങ്ങനെയാണ്; എടാ മോനെ! ലവ് യു. എന്നാണ്. ജയിലർ എന്ന ചിത്രത്തിലെ കോസ്റ്റ്യൂമിനോട് സാമ്യമുള്ള ഷർട്ട് ആണ് മോഹൻലാൽ ധരിച്ചതും എന്നത് ചിത്രത്തിന് ഏറെ പ്രത്യേകതകൾ ചൊരിയുന്നു.
സിനിമയ്ക്ക് അകത്തും പുറത്തും നല്ലൊരു സൗഹൃദവലയം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇരുവരുടെയും ചിത്രങ്ങൾ ആരാധകർക്കും ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. ഒപ്പം എപ്പോഴാണ് ഒന്നിച്ചൊരു ചിത്രം എന്ന ആഗ്രഹവും ആരാധകർ ചിത്രത്തിന് താഴെ പങ്കുവെക്കുന്നുണ്ട്. നിമിഷനേരം കൊണ്ട് വൈറലായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.