Ganesh Kumar Help Shivaganga Viral : പത്തനാപുരം എംഎൽഎ ആയ ഗണേഷ് കുമാർ ശിവഗംഗയ്ക്ക് വീട് വച്ചുനൽകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തെത്തുന്നത്. പത്തനാം പുരം പിറവന്തൂർ കരിമ്പാവൂരിലെ തകർന്നു വീഴാറായ വീട്ടിലാണ് 11 കാരിയായ ശിവഗംഗയും കുടുംബവും താമസിക്കുന്നത്. അമ്മയില്ലാത്ത ശിവഗംഗയ്ക്ക് കാൻസർ രോഗിയായ അച്ഛനാണ് ഉള്ളത്. അച്ഛൻ സെക്യൂരിറ്റി ജോലിയുണ്ടെങ്കിലും രോഗാവസ്ഥ കാരണം ജീവിതം ദുരിതത്തിലാണ്. ശിവഗംഗയുടെ അമ്മയുടെ അപ കട മര ണത്തോടെ പ്രായമായ അച്ഛാഛൻ്റെയും അമ്മമ്മയുടെയും തണലിലാണ് ശിവഗംഗ താമസിക്കുന്നത്.
ശിവഗംഗയുടെ അവസ്ഥ കണ്ട് സ്കൂൾ ടീച്ചറായ ശാന്തി ടീച്ചറാണ് ഗണേഷ് കുമാറിലേക്ക് വിവരം എത്തിച്ചത്. കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും, മാതൃഭൂമിയും ചേർന്നുള്ള എൻ്റെ വീടിൻ്റെ തണൽ വഴിയാണ് ശിവഗംഗയ്ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. സ്ഥലം കുഞ്ഞിൻ്റെ പേരിൽ എഴുതി വയ്ക്കാനാണ് ഗണേഷ് കുമാർ ആവശ്യപ്പെട്ടത്. കുഞ്ഞിൻ്റെ പേരിലായാൽ കുഞ്ഞിന് ഭാവിയിൽ ഒരു ബുദ്ധിമുട്ട് വരരുതെന്നതായിരുന്നു ഗണേഷ് കുമാറിൻ്റെ ഉദ്ദേശം.
പ്രായമായ രണ്ടു പേർക്ക് തണലായി ഈ കുഞ്ഞു വളരണമെന്നാണ് ഗണേഷ് കുമാർ എംഎൽഎ പറഞ്ഞത്. ശിവഗംഗയോട് നല്ല രീതിയിൽ പഠിച്ച് അച്ഛാഛനെയും അമ്മമ്മയെയും സംരക്ഷിക്കുക എന്ന ഉപദേശവും എംഎൽഎ നൽകുകയുണ്ടായി. ശനിയാഴ്ച എംഎൽഎ തറക്കല്ലിട്ട വീടിൻ്റെ പണി പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
അച്ഛനില്ലാത്ത പത്തനാം പുരം കാരനായ ഏഴാം ക്ലാസുകാരനായ അർജുന് വീട് വച്ച് നൽകിയത് ഗണേഷ് കുമാർ ആയിരുന്നു. ആഗസ്തിലായിരുന്നു വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. എംഎൽഎ ആയിരുന്നു വീട്ടുപകരണങ്ങൾ നൽകിയത്. കുഞ്ഞു കുരുന്നുകളുടെ വിഷമങ്ങൾ കണ്ട് മനസിലാക്കി പ്രവർത്തിക്കുന്ന എംഎൽഎ ഗണേഷ് കുമാറിൻ്റെ നല്ല മനസിനെ പുകഴ്ത്തുകയാണ് ജനങ്ങൾ.