Girish Nambiar Visit Girija Preman With Chippy Renjith Viral : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിരീഷ് നമ്പ്യാർ.താരത്തിൻ്റെ യഥാർത്ഥ പേരിനേക്കാൾ ഉപരി സാന്ത്വനത്തിലെ ഹരി എന്ന പേരിലൂടെയാണ് താരത്തിൻ്റെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായിരിക്കുന്നത്. സാന്ത്വനം പരമ്പര അവസാനിച്ചിട്ടും ഹരിയെന്ന കഥാപാത്രത്തെ എത്രമാത്രം സ്വീകരിച്ചിരുന്നുവെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ഭാഗ്യലക്ഷ്മി, ഭാഗ്യജാതകം, ദത്തുപുത്രി തുടങ്ങിയ പരമ്പരകളിലൊക്കെ താരം ചെയ്ത കഥാപാത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതായിരുന്നുവെങ്കിലും, സാന്ത്വനം പരമ്പര പ്രേക്ഷകർക്കുണ്ടാക്കിയ താൽപര്യം വേറെ തന്നെയായിരുന്നു.
പരമ്പര അവസാനിച്ചിട്ടും പരമ്പരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പരമ്പര അവസാനിച്ചിട്ട് 1 മാസം പിന്നിട്ടിട്ടും സോഷ്യൽ മീഡിയയിൽ സാന്ത്വനം പരമ്പരയെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിരുന്നില്ല. പരമ്പരയിലെ അഭിനേതാക്കൾ ഓരോരുത്തരും പ്രേക്ഷക മനസിൽ അത്ര ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ സാന്ത്വനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ഹരി എന്ന ഗിരീഷ് നമ്പ്യാർ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ചിപ്പിയ്ക്കും, ഗിരിജാമ്മയ്ക്കും ഒരുമിച്ച് നിൽക്കുന്ന നിരവധി ഫോട്ടോകളാണ് ഗിരീഷ് പങ്കുവച്ചിരിക്കുന്നത്. ‘ചേച്ചിയും ഞാനും കൂടി ഗിരിജാമ്മയുടെ വീട്ടിൽ സർപ്രൈസ് സന്ദർശനം നടത്തിയെന്നും, അപ്പോൾ അവിടെ മനോഹരമായ ഉച്ചഭക്ഷണവും, ഹൃദയം നിറയെ അവിസ്മരണീയമായ നിമിഷങ്ങളും നൽകി അവർ ഞങ്ങളെ അത്ഭുതപ്പെടുത്തി.’
എന്നാണ് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. സാന്ത്വനത്തിലെ ലക്ഷ്മി അമ്മ എന്ന കഥാപാത്രത്തെ ആയിരുന്നു ഗിരിജാമ്മ അവതരിപ്പിച്ചിരുന്നത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളെ ഒരുമിച്ച് കാണാൻ സാധിച്ചതിൻ്റെ സ്നേഹമാണ് പോസ്റ്റിന് താഴെ പ്രേക്ഷകർ പങ്കുവച്ചിരിക്കുന്ന കമൻ്റുകൾ.