Gopika Anil Movie Sumathi Valavu Pooja Ceremony Viral : സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം പിടിച്ച കോമ്പോ ആണ് ശിവന്റെയും അഞ്ജലിയുടെയും. ശിവന്റെ വേഷം ചെയ്യുന്ന സജിനും അഞ്ജലിയായി എത്തുന്ന ഗോപികയും പ്രേക്ഷകർക്ക് മുൻപ് തന്നെ പരിചയമുള്ള താരങ്ങൾ ആണ്. മോഹൻലാലിൻറെ മക്കളായി ബാലേട്ടനിൽ അഭിനയിച്ച ഗോപിക തിരിച്ചു വന്നത് സ്സാന്ത്വനത്തിലൂടെയാണ് . പ്ലസ് ടു എന്ന സിനിമയിലൂടെയാണ് സജിൻ അഭിനയ രംഗത്തേക്ക് വന്നത്. രണ്ട് പേർക്കും കരിയറിൽ ഒരു ബ്രേക്ക് കൊടുത്ത കഥാപാത്രങ്ങൾ ആണ് ശിവനും അഞ്ജലിയും.
നടി ഷഫ്നയെ ആണ് സജിൻ വിവാഹം കഴിച്ചിരിക്കുന്നത്. സജിന്റെയും ഷഫ്നയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് ഗോപിക. ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹത്തിൽ നിറ സാന്നിധ്യം ആയിരുന്നു സജിനും ഷഫ്നയും. പരമ്പര അവസാനിച്ചു എങ്കിലും സജിനും ഗോപികയും പ്രേക്ഷകർക്ക് അവരുടെ ശിവനും അഞ്ജലിയും തന്നെയാണ്. ഇരുവരെയും ഒരുമിച്ചു കാണുന്നത് പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്.
ഇപോഴിതാ ഗോപിക അനിലിന്റെ ഏറ്റവും പുതിയ ചിത്രം വളവിന്റെ പൂജയ്ക്കായി എത്തിയിരിക്കുകയാണ് സജിൻ, സജിനോടൊപ്പം ഷഫ്നയും ചടങ്ങിൽ പങ്കെടുക്കാൻ എത്തി. ഗോപികയുടെയും ജി പി യുടെയും കുടുംബവും സുഹൃത്തുക്കളും എല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഗോപിക നായികയായി എത്തുന്ന ആദ്യ സിനിമ കൂടിയാണ് ഇത്.
മാളികപ്പുറം ടീം തന്നെയാണ് ചിത്രീകരിക്കുന്നത്. ചോറ്റാനിക്കരയിൽ വെച്ച് നടന്ന പൂജ ചടങ്ങിൽ മേജർ രവി സ്വിച്ച് ഓൺ ചെയ്തും ഹരിശ്രീ അശോകൻ ക്ലാപ് അടിച്ചും ഷൂട്ടിങ് ആരംഭിച്ചു. അർജുൻ അശോകൻ ആണ് ചിത്രത്തിലെ നായകൻ. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപറമ്പത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശങ്കർ ആണ് സുമതി വളവ് സംവിധാനം ചെയ്യുന്നത്.