Govind Padmasoorya Birthday Celebration : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ അവതാരകൻ ആണ് ഗോവിന്ദ് പത്മസൂര്യ. സിനിമയിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തിയത്തോടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.
ഷോയിലെ പേളിയുടെയും ജി പി യുടെയും കോമ്പോ അവതരണം പ്രേക്ഷകർ ഇരു കയ്യോടെയും സ്വീകരിച്ചു. പിന്നീടങ്ങോട്ട് നിരവധി പ്രോഗ്രാമുകളിൽ ആണ് താരം അവതാരകൻ ആയെത്തിയത്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. മിനിസ്‌ക്രീൻ താരം ഗോപിക അനിലിനെയാണ് ജി പി വിവാഹം കഴിച്ചത്. ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗോപികയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പാരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമാണ്. വലിയ ഫാൻ ബേസ് ആണ് താരം ഈ കഥാപാത്രത്തിലൂടെ നെടിയെടുത്തത്. ഇരുവരുടെയും വിവാഹ വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഇവർ തമ്മിലുള്ള വിവാഹത്തേക്കുറിച്ച് യാതൊരു സൂചനയും ആരാധകർക്ക് ലഭിച്ചിരുന്നില്ല എന്നതാണ് അതിന്റെ കാരണം. അർഭാടപൂർവ്വം നടന്ന വിവാഹം സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹ വിശേഷങ്ങൾ എല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ ഒരു കൂട്ടപിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് താരം പങ്ക് വെയ്ക്കുന്നത്.
ജിപിയുടെയും അനിയന്റെയും ഒരു കസിന്റെയും പിറന്നാൾ ആഘോഷമാണ് ഒരുമിച്ചു ആഘോഷമാക്കിയത്. അമൃത് സൂര്യയാണ് ജി പി യുടെ അനിയൻ. ജൂൺ 16 നായിരുന്നു താരത്തിന്റെ പിറന്നാൾ. മൂന്ന് പേരും ഒരുമിച്ചു കേക്ക് മുറിച്ചു പിറന്നാൾ ദിവസം ആഘോഷമാക്കി. കുടുംബം ഒന്നിച്ചുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്ക് വെച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്നു കൊണ്ടെത്തിത്.