Govind Padmasoorya Gopika Anil With Family At Mookambika Temple Viral : നിറഞ്ഞ പുഞ്ചിരി, എല്ലാവരോടും സ്നേഹത്തോടെയുള്ള സൗമ്യമായ ഇടപെടൽ. മറ്റു താരങ്ങളിൽ നിന്ന് ഗോവിന്ദ് പത്മസൂര്യയെ ആളുകൾക്ക് പ്രിയപ്പെട്ട ജിപി ആക്കി മാറ്റിയതിന്റെ കാരണങ്ങൾ ഇതൊക്കെ തന്നെയാണ്. ചക്കിയക്ക് ഒത്ത ചങ്കരൻ എന്ന് പറയുന്നതുപോലെ ജിപിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ആകട്ടെ മലയാളികൾ സാന്ത്വനത്തിലൂടെ അഞ്ജലിയായി നെഞ്ചിലേറ്റിയ ഗോപിക അനിൽ. പിന്നീട് ഇങ്ങോട്ട് ഇവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. സോഷ്യൽ മീഡിയയിലും മറ്റ് നവമാധ്യമങ്ങളിലും ഒന്നാകെ ഇവരുടെ വിശേഷങ്ങൾ നിറഞ്ഞപ്പോൾ ഇവർക്ക് ആളുകൾക്കിടയിൽ ഉള്ള സ്വീകാര്യതയും ഇരട്ടിയായി വർദ്ധിച്ചു
പങ്കുവെക്കുന്ന ഓരോ പോസ്റ്റും ആളുകൾ നിമിഷനേരം കൊണ്ട് ഏറ്റെടുത്തതോടെ തങ്ങളുടെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുവാൻ ഇവർ തുടങ്ങുകയും ചെയ്തു. തങ്ങളുടെ ലൗ സ്റ്റോറി ഉൾപ്പെടെയുള്ള എല്ലാ വിശേഷങ്ങളും ആളുകളിലേക്ക് എത്തിച്ച ഗോപികയുടെയും ജിപിയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഒക്കെ നിമിഷനേരം കൊണ്ടാണ് ഇന്ന് വൈറലായി മാറുന്നത്.
വിവാഹവും വിവാഹശേഷം ഉള്ള യാത്രകളും ഒക്കെ ആളുകൾ അറിഞ്ഞതും കണ്ടതുമായ കാര്യങ്ങൾ തന്നെയാണ്. ഇതിന് പിന്നാലെ ഗേൾ ഗ്യാങ് എന്ന ക്യാപ്ഷനോട് ഗോപിക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ജീപ്പിയുടെ അമ്മയെയും താരത്തിന്റെ പോസ്റ്റിൽ കാണാൻ കഴിയുന്നു
നിമിഷനേരം കൊണ്ടാണ് ഗോപികയുടെ ഈ പോസ്റ്റും ആളുകൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നത്. നിരവധി പേർ പോസ്റ്റിനു താഴെ കമന്റുകളും രേഖപ്പെടുത്തി എത്തുന്നുമുണ്ട്. മലയാളത്തിനു പുറമേ മറ്റു തെന്നിന്ത്യൻ ഭാഷകളിലാണ് ജീപി തന്റെ ശ്രദ്ധ ഇപ്പോൾ പതിപ്പിച്ചിരിക്കുന്നത്. അതേസമയം സാന്ത്വനത്തിനുശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുന്ന ഗോപിക വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം ഗോപികയുടെ പല വീഡിയോകളും റിൽസായും ഷോർട്ട്സായും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. വിവാഹ യാത്രയെപ്പറ്റിയും മറ്റും ഗോപിക പറഞ്ഞ വാക്കുകളും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.