GP And Gopika With Sajin At Chottanikkara Temple Viral Video : ചോറ്റാനിക്കര അമ്പലത്തിൽ മകം തൊഴാൻ എത്തി താരങ്ങളായ ഗോവിന്ദ് പദ്മസൂര്യയും ഗോപികയും. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെ കല്യാണം. മലയാള സിനിമ ലോകം ഇരുകൈകൾ നീട്ടിയായിരുന്നു ഇരുവരുടെയും വിവാഹം സ്വീകരിച്ചത്. വിവാഹ ശേഷം ആദ്യമായി ചോറ്റാനിക്കര അമ്പലത്തിൽ മകം തൊഴാൻ എത്തിയ സന്തോഷത്തിലാണ് ഇരുവരും. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം.
ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ദേവി അനുഗ്രഹ വർഷം ചോരിയുമെന്നാണ് വിശ്വാസം. ഏകദേശം ഒന്നര ലക്ഷത്തിൽ മേലെ ഭക്തർ ഈ പ്രാവശ്യത്തെ മകം തൊഴാൻ ക്ഷേത്രത്തിൽ ദർശനത്തിലെത്തിയത്. ജനുവരി 28നായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപികയും വിവാഹം നടന്നത്. വിവാഹത്തിന്റെ തൊട്ട് പിന്നാലെ ഇരുവരും നേപ്പാളിലേക്ക് ഒരു യാത്ര തിരിച്ചിരുന്നു. എം ജി ശശി സംവിധാനം ചെയ്ത “അടയാലങ്ങൾ” എന്ന സിനിമയിലൂടെ ജിപി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്.
ഡാഡി കൂൾ, ഐജി, വർഷം, പ്രേതം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഭാഗ്യം ലഭിച്ചു. ഒരു അഭിനയതാവ് എന്നതിലപ്പുറം മികച്ച അവതാരകൻ എന്ന നിലയിലാണ് ജിപി ഏറെ തിളങ്ങിട്ടുള്ളത്. ഇതിലൂടെ ഒട്ടേറെ ആരാധകർ സമ്പാദിക്കാൻ ജിപിയ്ക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായിട്ടാണ് ഗോപിക സിനിമ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ബിജു മേനോൻ പ്രധാന കഥാപാത്രമായി എത്തിയ ശിവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഗോപിക അഭിനയ ജീവിത്തിൽ തുടക്കം കുറിച്ചത്.
ശേഷം മോഹൻലാൽ തകർത്ത് അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിൽ ലാലേട്ടന്റെ മകളായി വേഷമിട്ടു. ബാലതാരമായി അഭിനയ ജീവിതത്തിൽ കടന്നു വന്ന ഗോപിക പിന്നീട ഏറെ ജനശ്രെദ്ധ നേടിയത് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ്. താരത്തിനു ഒട്ടേറെ ആരാധകർ നേടി കൊടുത്ത ഒരു പരമ്പരയായിരുന്നു ഏഷ്യാനെറ്റ് ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സാന്ത്വനം പരമ്പര. പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നത്.