Greeshma Bose Save The Date Video : സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ നിരവധി താരങ്ങളെ നമുക്ക് പരിചയമുണ്ട്. എന്നാൽ അതിൽനിന്ന് വളരെ വ്യത്യസ്തമായ റീൽ വീഡിയോ പങ്കുവെച്ച് മലയാളികളുടെ സ്നേഹം നേടിയെടുത്ത താരമാണ് ഗ്രീഷ്മ ബോസ്. നിലവിൽ വിവാഹം കഴിക്കാതിരിക്കുന്ന സ്ത്രീകൾ നേരിടുന്ന പല ചോദ്യങ്ങളെ ട്രോളി കൊണ്ടാണ് താരം സമൂഹം മാധ്യമങ്ങളിൽ റീൽ ചെയ്ത് ശ്രദ്ധ നേടിയത്.എന്നാൽ താരം വിവാഹിത ആവാൻ പോകുന്നു എന്ന വാർത്ത ആരാധകരും വളരെ വലിയ ആവേശത്തിലാണ് എടുത്തത്.
തന്റെ നീണ്ടനാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം എന്ന് ഗ്രീഷ്മ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെയാണ് അഖിൽ വിദ്യാധർ ന്റെയും ഗ്രീഷ്മ ബോസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. താൻ മുൻപ് ഗ്രീഷ്മയുടെ വലിയ ഫാൻ ആയിരുന്നു എന്ന് അഖിൽ പറഞ്ഞിട്ടുണ്ട്. ടിക് ടോക് തുടങ്ങിയ സമയത്ത് വലിയ ഫാനായിരുന്നു പിന്നീട് ഒരു മെസ്സേജ് തുടങ്ങി ഇപ്പോൾ വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് പറഞ്ഞത്.
ഇപ്പോൾ താരത്തിന്റേതായി പുതിയ റീൽ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.വ്യത്യസ്തമായ സേവ് ദി ഡേറ്റ് വീഡിയോയുമായി എത്തുകയാണ്. ഒരു കള്ളൻ പോലീസിന്റെ വീട്ടിലേക്ക് വീട്ടിലേക്ക് വരുന്നതും മറ്റുമായ രസകരമായ വിഡിയോയുമായി ആണ് താരം എത്തിയത്. കേരള ചരിത്രത്തിൽ ആദ്യമായിട്ടാവും വീട്ടിൽ വച്ച് സേവ് ദി വീഡിയോ എടുത്ത് ചെക്കനും പെണ്ണും മാതൃക ആയി എന്ന ക്യാപ്ഷൻ നൽകിയാണ് ഗ്രീഷ്മ തന്റെ വീഡിയോ പങ്കുവെച്ച് ചുവടെ കുറിച്ചത്.
പാടവരമ്പത്തിലൂടെ നടന്ന് പകർത്തിയ മനോഹരമായ മറ്റൊരു സേവ് ദി ഡേറ്റ് വീഡിയോയും ഗ്രീഷ്മ പങ്കുവെച്ചിട്ടുണ്ട്. സെപ്റ്റംബർ 5 ന് ആണ് താരത്തിന്റെ വിവാഹം. നിരവധി ആരാധകർ ആണ് ഗ്രീഷ്മയുടെ രണ്ട് പോസ്റ്റിനും കമന്റുമായി എത്തിയത്. ഇതിലും വലിയ സേവ് ദി ഡേറ്റ് ഇനി വരാനില്ല എന്നാണ് ഒരു ആരാധകൻ വിഡിയോയ്ക്ക് കമന്റുമായി എത്തിയത്.