Guinness Pakru 48 th Birthday Celebration : സ്റ്റേജ് ഷോകളിൽ ഗംഭീര പെർഫോമൻസുകളുമായി വന്നു കാണികളെ കുടു കുടെ ചിരിപ്പിച്ച കാലം മുതൽക്കേ മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച താരമാണ് ഗിന്നസ് പക്രു. പിന്നീട് ടീവി ഷോകളിൽ നിറ സാനിധ്യം ആയിരുന്നു താരം. ഏഷ്യാനെറ്റിലെ ഹിറ്റ് ഷോ ആയിരുന്ന സിനിമാലയിലെ നിറ സാനിധ്യം ആയിരുന്ന ഗിന്നസ് പക്രു പിന്നീട് മലയാള സിനിമയിലെ മികച്ച ഒരു നടനായി മാറിയ കാഴ്ചയും മലയാളികൾ ഏറെ സന്തോഷത്തോടെയാണ് കണ്ടത്.
2005 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതം ദ്വീപ് എന്ന ചിത്രമാണ് താരത്തിന്റെ തലയിലെഴുത്ത് തന്നെ മായിച്ചു കളഞ്ഞത്. അജയകുമാർ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഏറ്റവും ഉയരം കുറഞ്ഞ താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേടുകയുണ്ടായി. ഇതിനു ശേഷമാണു ഗിന്നസ് പക്രു എന്ന പേര് താരത്തിന് ലഭിച്ചത്.സൂര്യയോടൊപ്പം തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഏഴാം അറിവിലും താരം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
താരത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗായത്രിയാണ് താരത്തിന്റെ ഭാര്യ. ദീപ്ത, ധ്വിജ എന്നിവരാണ് പക്രുവിന്റെ രണ്ട് പെണ്മക്കൾ. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം തന്റെ മൂത്ത മകൾ ദീപതയുമൊന്നിച്ചു നിരവധി റീലുകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. റീലുകൾ എല്ലാം വേഗം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ 48 ആം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട പക്രു.
യഥാർത്ഥത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു നടൻ കൂടിയാണ് അദ്ദേഹം. എല്ലാവരും ഒരുപോലെയാണ് താരത്തെ ഇഷ്ടപ്പെടുന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താരത്തിനു ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യ ഗായത്രിയും മകൾ ദീപ്തയും. നിരവധി ആരാധകരാണ് താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്.