Guinness Pakru Daughter 1st Birthday Viral Video : നിരവധി മലയാള സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെ എല്ലാം മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ഗിന്നസ് പക്രു. അജയ് കുമാർ എന്നാണ് യഥാർത്ഥ പേര്. 2018ൽ പുറത്തിറങ്ങിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ പക്രുവിന്റെ വേഷം വളരെയധികം ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിലൂടെ, ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും ഈ 76 സെന്റിമീറ്ററുകാരനെ തേടിയെത്തിയിരുന്നു.
താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോൾ ഇതാ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മറ്റൊരു വിശേഷമാണ് ജനശ്രദ്ധ നേടുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് മലയാളത്തിന്റെ സ്വന്തം നടൻ വീണ്ടും അച്ഛനായത്. മൂത്തമകൾ ജനിച്ച 14 വർഷങ്ങൾക്ക് ശേഷമാണ് താരത്തിന് മകൾ ദ്വിജ കീർത്തി പിറന്നത്. ഇതിനുമുൻപ് നിരവധി തവണ താരത്തിന്റെ മകളുടെയും കുടുംബത്തെയും വിശേഷങ്ങളും വീഡിയോകളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാൾ പ്രമാണിച്ചുകൊണ്ടുള്ള ചിത്രമാണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.നിരവധി പേരാണ് ചിത്രത്തിന്റെ താഴെ മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്. ”ഞങ്ങൾക്ക് കിട്ടിയ വലിയ സന്തോഷത്തിനിന്ന് ഒരു വയസ്സ്” ഹാപ്പി ബർത്ത് ഡേ ദ്വിജ മോളു. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കുടുംബസമേതം കേക്കിനരികിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ എല്ലാവരും നിറഞ്ഞു പുഞ്ചിരിക്കുന്നതും കാണാം. താരത്തിന്റെ ഭാര്യയുടെ പേരാണ് ഗായത്രി അജയ്. മൂത്ത മകളുടെ പേര് ദീപ്ത കീർത്തി എന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള കണ്മണി അൻപോട് കാതല എന്ന പാട്ടിന്റെ ബാഗ്രൗണ്ടോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.