ധ്വീജ കുട്ടിയ കൈ പിടിച്ചു നടത്താൻ കൂട്ടിന് അച്ഛനുണ്ട്!! അനുഗ്രഹ നിമിഷത്തിൽ മകൾക്കൊപ്പം പക്രു ചേട്ടൻ; വൈറലായി വീഡിയോ!! | Guinness Pakru With Daughter Dwija Video Viral

Guinness Pakru With Daughter Dwija Video Viral : മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഗിന്നസ് പക്രു എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അജയകുമാർ. ടെലിവിഷൻ കോമഡി പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരത്തിന്റെ ജീവിത കഥ ആർക്കും പ്രചോദനം നൽകുന്നതാണ്. തന്റെ ശരീരത്തിന്റെ ഉയരക്കുറവ് ഒരിക്കലും ഉയരങ്ങൾ കീഴടക്കാനുള്ള താരത്തിന്റെ നിശ്ചയധർട്യത്തിന് തടസമായില്ല.

തന്റെ കഴിവുകൾ ഏറ്റവും നന്നായി ഉപയോഗിച്ച ഒരു കലാകാരൻ തന്നെ ആയിരുന്നു ഗിന്നസ് പക്രു. വിനയൻ സംവിധാനം ചെയ്ത അത്ഭുതം ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ച അജയകുമാർ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഏറ്റവും ഉയരം കുറഞ്ഞ താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേടുകയുണ്ടായി.

ഇതിനു ശേഷമാണു ഗിന്നസ് പക്രു എന്ന പേര് താരത്തിന് ലഭിച്ചത്. നിരവധി ടീവി ഷോകളിലും സിനിമകളിലും മികച്ച വേഷങ്ങൾ താരം ചെയ്തു. സൂര്യയോടൊപ്പം തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഏഴാം അറിവിലും താരം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഈയടുത്താണു താരത്തിന് രണ്ടാമതൊരു കുഞ്ഞു ജനിച്ചത്. ധ്വിജ എന്നാണ് കുഞ്ഞിന്റെ പേര്.

2006 മാർച്ചിൽ ആയിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടെയും വിവാഹം. 2009ലാണ് ഇരുവർക്കും ആദ്യത്തെ പെൺകുഞ്ഞു ജനിച്ചത്. മൂത്ത മകൾ ദീപ്ത കീർത്തിക്ക് ഇപ്പോൾ പതിനാല് വയസ്സായി. ഇൻസ്റ്റാഗ്രാമിൽ മിന്നുന്ന താരങ്ങളാണ് അച്ഛനും മോളും നിരവധി റീലുകളുമായി ഇരുവരും പ്രേക്ഷകരുടെ മുൻപിലേക്ക് വരാറുണ്ട്.

Guinness Pakru
Comments (0)
Add Comment