കണ്ടാൽ ചെറുതെന്ന് തോന്നും, പക്ഷേ അകത്തേക്ക് കയറുമ്പോൾ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ കണ്ടറിയാം! വെറും 5 മാസം കൊണ്ട് പണി പൂർത്തിയാക്കിയ മനോഹരമായ വീട്! | Home Completed In Just 5 Months

Home Completed In Just 5 Months : സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തതകൾ കൊണ്ടുവരാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വീട് നിർമ്മാണത്തിൽ കൂടുതൽ ചിലവ് വരും എന്നാണ് എല്ലാവരും കരുതുന്നത്. അതേസമയം കൃത്യമായ പ്ലാനിങ്ങോടുകൂടി മനസ്സിൽ ആഗ്രഹിച്ച രീതിയിൽ തന്നെ എങ്ങനെ ഒരു വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് അറിയാനായി വിശദമായി വായിക്കാം.

വീടിന്റെ പുറംഭാഗം മുതൽ വ്യത്യസ്തതകൾ നിറഞ്ഞു നിൽക്കുന്നതാണ് ഈയൊരു മനോഹര ഭവനം. വീടിന്റെ മുറ്റം മുഴുവൻ മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. വീടിനോട് ചേർന്ന് തന്നെ കാർ പാർക്കിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി റൂഫ് ഹൈറ്റ് ചെയ്താണ് വീടിന്റെ ഉൾവശം മുഴുവനായും നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഓട്, കമ്പി മുതലായ സാധനങ്ങളാണ് കൂടുതലായും മേൽക്കൂര നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ഒരു സോഫ,ടിവി യൂണിറ്റ് എന്നിവക്കെല്ലാമുള്ള ഇടം സജ്ജീകരിച്ചിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും കുറച്ചു മുൻപോട്ട് നടക്കുമ്പോൾ ഒരു ചെറിയ സ്വിമ്മിംഗ് പൂൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം സ്ലൈഡ് ചെയ്തു തുറക്കാവുന്ന രീതിയിലാണ് ഇവിടെ ഡോർ നൽകിയിട്ടുള്ളത്. സ്വിമ്മിംഗ് പൂളിന്റെ എതിർവശത്തായി വീണ്ടും ഒരു ഓപ്പൺ ഏരിയയിലേക്കുള്ള ഇടം കണ്ടെത്തിയിരിക്കുന്നു.

താഴത്തെ നിലയിൽ രണ്ടു ബെഡ്റൂമുകളും മുകളിൽ ഒരു ബെഡ്റൂമും എന്ന രീതിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ ബെഡ്റൂമുകളിൽ വാർഡ്രോബുകൾ ഒരുക്കിയിരിക്കുന്നത് വ്യത്യസ്ത രീതിയിൽ തന്നെയാണ്. ലിവിങ് ഏരിയയിൽ നിന്നും ഒരു പാർട്ടീഷൻ നൽകിയാണ് ഡൈനിങ് ഏരിയ നിർമ്മിച്ചിട്ടുള്ളത്. റൂഫ് ഹൈറ്റ് നൽകിയിട്ടുള്ള ഡിസൈൻ ഉപയോഗപ്പെടുത്തിയിട്ടുള്ളത് കൊണ്ട് തന്നെ വീടിനകത്തേക്ക് നല്ല രീതിയിൽ കാറ്റും വെളിച്ചവും എത്തും എന്ന കാര്യത്തിൽ സംശയമില്ല.

ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ഓപ്പൺ കിച്ചൻ നൽകിയിരിക്കുന്നു. ഗ്രീൻ വൈറ്റ് നിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് വീടിന്റെ നിർമ്മാണം മുഴുവൻ നടത്തിയിട്ടുള്ളത്. മുകളിലേക്ക് കയറി ചെല്ലുമ്പോൾ വിശാലമായ ഒരു ബെഡ്റൂമും ബാൽക്കണിയും ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തി മനോഹരമായി നിർമിച്ചിട്ടുള്ള ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : REALITY _One

beautiful househomehome designhome ideasHome Video
Comments (0)
Add Comment