Indira Gandhi Dupe Video Viral News : സിനിമാ താരങ്ങളുടെ അപരന്മാരെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇപ്പോൾ പതിവാണ്. നമ്മെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഇവരുടെ രൂപസാദൃശ്യം കാണുമ്പോൾ തോന്നുന്നത്. രൂപ സാദൃശ്യം തോന്നികഴിഞ്ഞാൽ താരങ്ങളെപ്പോലെ തന്നെ അവരുടെ അപരന്മാരും വൈറലാകാറുണ്ട്.
മോളിവുഡിലെയും, ബോളിവുഡിലെയും എന്നില്ല ഏത് നടീനടന്മാരുടെയും സാദൃശ്യമുള്ളവരെയും നമ്മൾ കാണാറുണ്ട്. അവരെ കാണുമ്പോൾ ഈ നടനുമായി, അല്ലെങ്കിൽ നടിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാൽ വളരെയധികം സന്തോഷമാണ് ഈ അപരന്മാർക്ക് ഉണ്ടാവുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. നമ്മുടെ ഉരുക്കു വനിത ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ സാദൃശ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ കുറെ ദിവസമായി വൈറലായി മാറുന്നത്.
വീഡിയോ ക്രിയേറ്ററായ അജിത ശിവപ്രസാദായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ ഹെയർ സ്റ്റെലും, മൂക്കും, മുഖഛായയുമൊക്കെ ചേർന്ന് ജൂനിയർ ഇന്ദിരാഗാന്ധിയുടെ ലുക്കിലാണ് റീൽസുകളിൽ അജിത പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിയിൽ ഇന്ദിരാഗാന്ധി പ്രസംഗിക്കുന്ന വീഡിയോ ബ്ലാക്ക് ആൻറ് വൈറ്റ് രൂപത്തിലാക്കി വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണെന്ന് തോന്നും. ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നതും ഈ അജിതാ ശിവപ്രസാദിൻ്റെ ഫോട്ടോകളും വീഡിയോകളുമാണ്. അജിതയുടെ പോസ്റ്റുകൾക്ക് നിരവധി കമൻ്റുകൾ വരുന്നുണ്ട്.
ഇന്ദിരാഗാന്ധിയുടെ അതേ പോലെ ഉണ്ടെന്നാണ് പലരും പറയുന്നത്. എന്നാൽ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ അജിതാ പ്രസാദ് തൻ്റെ വീഡിയോ വൈറലായ വിവരം നിങ്ങൾ അറിഞ്ഞോ എന്ന് ചോദിച്ച് രംഗത്ത് വന്നിരുന്നു. മനോരമ ന്യൂസിൽ വൈറലായത് കണ്ട് ഞാൻ അതിൻ്റെ ഒരു എക്സൈറ്റ്മെൻറിലായിപ്പോയെന്നും പറയുന്നുണ്ട്. മറ്റുള്ളവരുടെ വീഡിയോകൾ വൈറലായെന്ന് കണ്ടിട്ടേയുള്ളൂവെന്നും, അത്തരം ഒരു അനുഭവം എനിക്ക് വന്നപ്പോഴും, കൂടാതെ ടി വി യിൽ കണ്ടെന്ന് പലരും പറഞ്ഞപ്പോഴും വളരെയധികം സന്തോഷിച്ചെന്നും അജിതപ്രസാദ് പറയുകയുണ്ടായി.