കാത്തിരിപ്പുകൾ വെറുതെ ആയില്ല; സ്വന്തമായി തേച്ച വീട്ടിൽ പാലുകാച്ചി പൂർണിമ ഇന്ദ്രജിത്ത്; പുതിയ ജീവിതം തുടങ്ങാൻ കൈകോർത്ത് ഇന്ദ്രജിത്ത് പൂർണിമ!! | Indrajith Poornima House Warming Ceremony Viral

Indrajith Poornima House Warming Ceremony Viral : മലയാളികളുടെ താര കുടുബമാണ് നടൻ സുകുമാരൻ കുടുബം. ഇന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിൽ വിജയകരമായി മുന്നോട്ട് പോകുന്നവരാണ്. നടൻ പൃഥ്വിരാജിനെ പോലെ ഇന്ദ്രജിത്തിനെയും പ്രേക്ഷകർക്ക് ഏറെ കാര്യമാണ്. ഇന്ദ്രജിത്തിന്റെയും ഭാര്യ പൂർണിമയുടെയും മക്കളുടെയും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്.

ഇന്ദ്രജിത്തിനെ പോലെ തന്നെ മകൾക്കും ഒരുപാട് ആരാധകരാണ് കേരളത്തിലുള്ളത്. ഇപ്പോൾ ഇതാ ഇന്ദ്രജിത്ത് കുടുബത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെ പുതിയ വീടിന്റെ വിശേഷങ്ങളുമായിട്ടാണ് പൂർണിമ ഇന്ദ്രജിത്ത് ആരാധകരുടെ മുന്നിലെത്തിരിക്കുന്നത്. താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുതിയ വീടിന്റെ ചിത്രങ്ങളും ഇന്ദ്രജിത്തും, താനും, മക്കളും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങള പങ്കുവെച്ചിരിക്കുന്നത്.

ഇരുകൈകൾ നീട്ടിയാണ് ഇരുവരുടെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നിരവധി പ്രേക്ഷകരും ആരാധകരുമാണ് പൂർണിമ ഇന്ദ്രജിത്തിന്റെ പോസ്റ്റിന്റെ ചുവടെ കമന്റുകൾ പങ്കുവെച്ച് എത്തിയത്. മിക്കവരും കുടുബത്തിനു ദൈവം അനുഗ്രഹിക്കത്തെ എന്ന് പറഞ്ഞു കൊണ്ടാണ കമന്റ് ബോക്സിൽ എത്തിയത്. ഇതിനു മുമ്പും പൂർണിമ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഏകദേശം പത്ത് ലക്ഷം ഫോള്ളോവെർസാണ് പൂർണിമയുടെ ഇൻസ്റാഗ്രാമ അക്കൗണ്ടിനുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ പുതിയ വീട് പണിയുന്നതിന്റെ വീഡിയോകൾ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ചുവരിൽ സിമന്റ് തേയ്ക്കുന്ന രംഗങ്ങളായിരുന്നു പൂർണിമ പങ്കുവെച്ച വീഡിയോയിൽ ഉണ്ടായിരുന്നത്. അതും താരം വളരെ രസകരമായ രീതിയിലാണ് ചിത്രീകരിച്ചത്. എന്തായാലും അനവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.

indrajithpoornima
Comments (0)
Add Comment