Indrans At Suresh Gopi Daughter Marriage Reception Viral Video : ഒരുകാലത്ത് തനതായ അഭിനയ ശൈലികൊണ്ട് മലയാളികളെ കൊടുകൂടാ ചിരിപ്പിച്ച മലയാളികളുടെ സ്വന്തം താരമാണ് ഇന്ദ്രൻസ്. കൗണ്ടറുകൾ കൊണ്ട് മലയാളത്തിൽ തന്റേതായ ഒരു ഇടം നേടാൻ ഇന്ദ്രൻസിന് സാധിച്ചിരുന്നു. വ്യത്യസ്തമായ വേഷങ്ങൾ ഇന്ദ്രൻസുചേട്ടനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റുന്നു. താരജാഡകൾ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യക്തിത്വമാണ് ഇന്ദ്രൻസിന്. ഇതും അദ്ദേഹത്തെ മലയാളികൾ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാരണമാണ്. ഹോം എന്ന സിനിമയിലെ ഇന്ദ്രൻസിനെ സ്നേഹിക്കാത്ത മലയാളികൾ ഇല്ല. അദ്ദേഹം തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രവും തികച്ചും വ്യത്യസ്തമാണ്.
ഓരോ ആളുകളെയും അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്താണ് സ്നേഹിക്കുന്നത്. തന്റെ പഴയകാലം എന്നും മനസ്സിൽ വച്ചുകൊണ്ട് തന്നെ പെരുമാറുന്ന വ്യക്തി. പണ്ട് ഒരു തയ്യൽക്കാരനായി സേവനമനുഷ്ഠിക്കുകയും പിന്നീട് സിനിമയിലേക്ക് വന്ന കഥയും ഇന്ദ്രൻസ് പലയിടത്തും പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയും ഇന്ദ്രൻസും തമ്മിൽ മറ്റൊരു ബന്ധവും അദ്ദേഹം പറഞ്ഞിരുന്നു. മുൻപൊരിക്കൽ മരിച്ച സുരേഷ് ഗോപിയുടെ മകൾ പുതച്ചുറങ്ങുന്നത് ഇന്ദ്രൻസ് തയ്ച്ച ഷർട്ടിൽ ആണെന്ന കാര്യം.
ഇപ്പോഴിതാ ഇന്ദ്രൻസ് സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യയുടെ വിവാഹത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ദ്രൻസ് ചേട്ടൻ സുരേഷ് ഗോപിക്ക് കൊടുത്ത സർപ്രൈസ്, എന്ന തലക്കെട്ടോടെ യാണ് വീഡിയോ പ്രചരിക്കുന്നത്. എന്തായിരുന്നു ആ സർപ്രൈസ് എന്നല്ലേ ? സുരേഷ് ഗോപി ധരിച്ച വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള ഷർട്ട് അണിഞ്ഞാണ് ഇന്ദ്രൻസ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ എത്തിയത്.
ഇന്ദ്രൻസിനെ സുരേഷ് ഗോപി വാരിപ്പുണരുന്നതും, അദ്ദേഹത്തെ തന്നെ സ്നേഹത്തോടെ നോക്കി നിൽക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിരവധി പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്.