ബിഗ്‌ബോസിന് ശേഷം ആദ്യമായി ജബ്രി!! ജാസ്മിനോടുള്ള ഗബ്രിയുടെ കരുതൽ കണ്ടോ; കണ്ടു കൊതി തീരാത്ത കോംബോ!! | Jasmine And Gabri At Apsara Birthday Celebration

Jasmine And Gabri At Apsara Birthday Celebration : സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്സര രത്നാകരൻ. ബാലതാരമായി അഭിനയത്തിലേക്ക് കാലെടുത്തു വച്ച താരം ഇതിനോടകം നിരവധി സിനിമകളിലും 22 ഓളം സീരിയലുകളിലും അഭിനയിക്കുകയുണ്ടായി. എന്നാൽ താരത്തിനെ പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച കഥാപാത്രമായിരുന്നു സാന്ത്വനത്തിലെ ജയന്തി. വില്ലത്തി റോളിലൂടെ പ്രേക്ഷകരുടെ മനം കവരാൻ അപ്സരയ്ക്കും സാധിച്ചിരുന്നു.

സാന്ത്വനം പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപ്സരയും ആൽബിൻ ഫ്രാൻസിസുമായുള്ള വിവാഹം നടക്കുന്നത്. പരമ്പര അവസാനിച്ച ശേഷം താരം ഏഷ്യാനെറ്റിലെ മികച്ച റിയാലിറ്റി ഷോയായ ബിഗ്ബോസ് സീസൺ 6-ലെ മത്സരാർത്ഥിയായി എത്തുകയുണ്ടായി. ബിഗ്ബോസിൽ എത്തിയപ്പോൾ 19 മത്സരാർത്ഥികിൽ ഗെയിംസ്പിരിറ്റുള്ള കരുത്തയായ മത്സരാർത്ഥിയായിരുന്നു അപ്സര. അവസാനത്തെ ഫൈനൽ മത്സരാർത്ഥികളിൽ എത്തുമെന്ന് കരുതിയ അപ്സര ബിഗ്ബോസിൽ നിന്ന് പുറത്താവുകയായിരുന്നു.

അത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ബിഗ്ബോസ് അവസാനിച്ച സാഹചര്യത്തിൽ വൈറലാകുന്നത് അപ്സരയുടെ ജീവിതത്തിലെ ഒരു ആഘോഷവാർത്തയാണ്. ഇന്നലെയായിരുന്നു അപ്സരയുടെ പിറന്നാൾ. വളരെ ഗംഭീരമായ ആഘോഷത്തിലാണ് ഈ പ്രാവശ്യത്തെ പിറന്നാൾ ആഘോഷം നടത്തിയത്. ഈ വർഷത്തെ പിറന്നാൾ ആഘോഷത്തിന് ഗുരുവായൂരിൽ പോകാൻ സാധിച്ചെന്നും, ഗുരുവായുരപ്പൻ്റെ സദ്യ കഴിക്കാനും പറ്റിയെന്ന് അപ്സര പറയുന്നുണ്ട്.

ബിഗ്ബോസ് സീസൺ 6 ലെ മത്സരാർത്ഥികളെ എല്ലാം ക്ഷണിച്ചു കൊണ്ട് ഗംഭീരമായ ആഘോഷമാണ് നടത്തിയത്.ഗബ്രി മനോഹരമായ പാട്ട് പാടിയിരുന്നു പിറന്നാൾ ആഘോഷത്തിൽ. ബിഗ്ബോസിൽ വന്ന ശേഷം എനിക്ക് കുറേ സുഹൃത്തുക്കളെ കിട്ടിയെന്നതാണ് ഏറ്റവും വലുതെന്നും പറയുകയാണ് അപ്സര. പിന്നീട് പിറന്നാൾ ആഘോഷം കഴിഞ്ഞ് എല്ലാവരും പോകുമ്പോൾ അപ്സര വിഷമിച്ചു നിൽക്കുകയായിരുന്നു.പ്രായം കൂടിയെങ്കിലും ജീവിതത്തിലെ ഒരു മറക്കാനാവാത്ത അനുഭവം തന്നെയാണ് തനിക്ക് ഈ വർഷത്തെ ബർത്ത്ഡേ എന്ന് അപ്സര പറയുകയുണ്ടായി.

GabriJasmine
Comments (0)
Add Comment