K B Ganesh Kumar Surprises Surya Viral : മലയാളികളുടെ പ്രിയനടനും, എം പിയുമായിരുന്നു കെ ബി ഗണേഷ് കുമാർ. സിനിമാരംഗത്ത് നിന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിലും നിറഞ്ഞു നിന്ന താരം ഇന്ന് കൂടുതൽ സാമൂഹ്യ സേവനങ്ങളും നടത്തി വരികയാണ്. ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നിരവധി പാവങ്ങൾക്കാണ് വീട് ലഭിച്ചിരുന്നത്. അതിലൊരു പെൺകുട്ടിയായിരുന്നു നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ട സൂര്യ. അമ്മ മ രി ച്ചതിന് പിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ സൂര്യയെ അമ്മമ്മയായിരുന്നു വളർത്തിയിരുന്നത്.
കടയിലായിരുന്നു അമ്മൂമ്മയും മകളും താമസിച്ചിരുന്നത്. പെൺകുട്ടി ആയതിനാൽ വാടക വീട്പോലും ആരും നൽകിയില്ല. എന്നാൽ കൊല്ലം സ്വദേശിയായ സൂര്യ തൻ്റെ കഷ്ടപ്പാട് മന്ത്രി ഗണേഷ് കുമാറിൻ്റെ വീട്ടിൽ പോയി അറിയിക്കുകയും, ഇത് കേട്ട ഗണേഷ് കുമാർ സൂര്യയ്ക്ക് വീട് വച്ചുനൽകാൻ ഇറങ്ങി തിരിക്കുകയുമായിരുന്നു. അങ്ങനെയാണ് അമേരിക്കൻ മലയാളിയായ ജോസിൻ്റെയും ഭാര്യയുടെയും സഹായത്തോടെ സൂര്യയ്ക്ക് ഒരു വീട് ലഭിച്ചത്. പത്താം ക്ലാസിൽ ഫുൾ എപ്ലസ് വാങ്ങി, ഇപ്പോൾ 20 വയസുകാരിയായ സൂര്യ ബികോമിന് പഠിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ സൂര്യയുടെ വളരെ സന്തോഷകരമായ വീഡിയോയാണ് വൈറലായി മാറുന്നത്. സൂര്യയുടെയും അമ്മൂമ്മയുടെയും ചായക്കടയിൽ എത്തിയിരിക്കുകയാണ് ഗണേഷ് കുമാറും ഭാര്യ ബിന്ദുവും. രാവിലത്തെ പ്രഭാത ഭക്ഷണമായ ചായയും ദോശയുമൊക്കെ കഴിച്ചു കൊണ്ടാണ് ഗണേഷ് കുമാറും ഭാര്യയും മടങ്ങിയത്. ചായക്കടയിൽ അമ്മൂമ്മയുടെ കൂടെ സൂര്യയുടെ ആൻ്റിയും അമ്മാവനും ഉണ്ടായിരുന്നു.
എന്നാൽ സൂര്യ ഗണേഷ് കുമാർ പ്രതീക്ഷിക്കാതെ വന്നതിൻ്റെ ഞെട്ടലിലാണ്. ബിന്ദുചേച്ചി മാത്രമാണ് വരികയെന്നാണ് കരുതിയതെന്നും, സാർ വരുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്നും പറയുകയാണ് സൂര്യ. കടയിൽ നിന്ന് മടങ്ങുമ്പോൾ, സൂര്യയ്ക്ക് നല്ലവണ്ണം പഠിച്ച് ഉദ്യോഗം നേടണമെന്ന് ആശംസ അറിയിച്ചാണ് പത്തനാംപുരം എംഎൽഎ ഗണേഷ് കുമാർ അവിടെ നിന്നും മടങ്ങിയത്.