K L Bro Biju Rithvik At Dubai Burj Khalifa : യൂട്യൂബിലൂടെ മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് കെഎൽ ബ്രോ ബിജു ഋത്വിക്കിന്റെത്. സിനിമ താരങ്ങളെ പോലെ തന്നെ നിരവധി ആരാധകർ ഇന്ന് മലയാളം യൂട്യൂബേഴ്സിനും ഉണ്ട്. അത്തരത്തിൽ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സാധാരണ കുടുംബമാണ് കെഎൽ ബ്രോയുടെത്.യൂട്യൂബിൽ നിന്ന് സിൽവർ പ്ലേ ബട്ടനും ഗോൾഡൻ പ്ലേ ബട്ടനും ഡയമണ്ട് ബട്ടനും എല്ലാം സ്വന്തമാക്കാൻ സാധിച്ച കെ എൽ ബ്രോ മറ്റു സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും സജീവ സാന്നിധ്യമാണ്.
അടുത്തിടെ തന്റെ അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആയി ദുബായിലേക്ക് താരം കുടുംബത്തോടൊപ്പം പോയിരുന്നു. തന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യണമെന്നുള്ളതും ഏറോപ്ലെയിനിൽ കയറണം എന്നുള്ളതും.ഇപ്പോൾ അത് നിറവേറ്റിയിരിക്കുകയാണ് കെഎൽ ബ്രോയും കുടുംബവും. ദുബായിലേക്ക് യാത്ര തിരിക്കുന്ന വീഡിയോയും വിശേഷങ്ങളും മുൻപ് ആരാധകരുമായി പങ്കുവെച്ചിരുന്നു.
തന്റെ ഭാര്യയും അമ്മയും മകനും ഒത്താണ് ദുബായ് യാത്രയ്ക്ക് ഒരുങ്ങിയത്. ഇപ്പോൾ കെഎൽ ബ്രോയുടെ ഏറ്റവും പുതിയ വീഡിയോയാണ് യൂട്യൂബിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുബായിലെ ബുർജ് ഖലീഫയിൽ വിസിറ്റ് ചെയ്തിരിക്കുകയാണ് കെഎൽ ബ്രോയും കുടുംബവും. അമ്മയോടൊപ്പം ദുബായ് ബുർജ് ഖലീഫയിൽ എന്ന ക്യാപ്ഷൻ നൽകിയാണ് കെഎൽ ബ്രോ തന്റെ പുതിയ വീഡിയോ പങ്കുവെച്ചത്.
സാധാരണക്കാരിൽ സാധാരണക്കാരനായ കെഎൽ ബ്രോ ഡ്രൈവിങ്ങിൽ നിന്ന് യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതനായ കഥ നമുക്കറിയാം. കെഎൽ ബ്രോയുടെ വളർച്ചയാണ് തന്റെ അമ്മയുടെ ആഗ്രഹം നിറവേറ്റുന്നതിനും സാധ്യമായത് എന്നാണ് ആരാധകർ പറയുന്നത്. മാളിനുള്ളിലൂടെ നടക്കുന്നതും ബുർജ് ഖലീഫയിൽ നിന്നുള്ള മറ്റു ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ഭോജുകലീഫയുടെ മുന്നിൽ മനസ്സുകൊണ്ട് അതിനേക്കാൾ ഉയരത്തിൽ നിങ്ങൾ നിൽക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.