Kalidas Jayaram Shared Video Of Malavika Jayaram : സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കുടുംബമാണ് നടൻ ജയറാമിന്റെത്. സിനിമ മേഖലയിൽ തന്നെ തിളങ്ങി നിൽക്കുന്ന കാളിദാസ് ജയറാമിനെയും മകൾ മാളവികയേയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ ഇരുവരും തങ്ങളുടെ വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ താരങ്ങളുടേതായി വൈറൽ ആകുന്നത് കാളിദാസ് ജയറാം പങ്കുവെച്ച ഒരു പുതിയ റീൽ വീഡിയോ ആണ്. രാജ്യം സാഹോദര്യത്തിന്റെ സന്ദേശവുമായി ഇന്ന് രക്ഷാബന്ധൻ ആഘോഷിക്കുന്ന വേളയിൽ കാളിദാസ് തന്റെ സഹോദരി മാളവികയുടെ വീഡിയോ പങ്കുവെച്ച് രക്ഷാബന്ധൻ വിഷ് ചെയതിരിക്കുകയാണ്. ‘ഹാപ്പി രക്ഷാ ബന്ധൻ ചിമ്പ് എന്നാണ് വീഡിയോയ്ക്ക് ചുവടെ ക്യാപ്ഷൻ നൽകിയത്. നിരവധി ആരാധകരാണ് ഈ വിഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.
അതിനുശേഷം ഇവിടെയും മാളവികയുടെ രസകരമായ കമന്റ് കാണാം “ എവിടെയാണ് എന്റെ ഗിഫ്റ്റ് എന്നാണ് മാളവിക കമന്റ് ചെയ്തിരിക്കുന്നത്. അതിന് മറുപടി ആയി ആരാധകർ ‘ നിങ്ങളുടെ ബ്രദർ തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ഗിഫ്റ്റ് എന്നാണ് മറുപടി നൽകിയത്. രക്ഷാ ബന്ധൻ ദിവസം മധുരം പങ്കിട്ട് സഹോദരന്റെ കയ്യിൽ രാഖി കെട്ടിക്കൊണ്ട് അവരോടുള്ള സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുകയാണ് രാജ്യം ഈ ആഘോഷത്തിലൂടെ. ഉത്തരേന്ത്യക്കാർക്ക് രാഖി എന്നത് വെറും ഒരു ചരടിൽ ഉപരിയായി സഹോദരി സഹോദര ബന്ധത്തിന്റെ സ്നേഹമാണ്.
സഹോദരന്റെ കൈ തണ്ടയിൽ ശ്രാവണ മാസത്തിലെ പൗർണ്ണമി നാളിലാണ് രാഖി കെട്ടുന്നത്. ഹിന്ദു സംസ്കാരത്തിൽ പ്രധാനപെട്ട മഹാഭാരതവുമായി വളരെ ബന്ധപ്പെട്ടതാണ് രക്ഷാ ബന്ധന് പിന്നിലെ ഐതിഹ്യം. കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖരും രക്ഷാ ബന്ധൻ ആശംസകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് എത്തിയത്. രാഷ്ട്രപതി ദ്രൗപതി മുർമു പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.