Kalyani Priyadarshan With Pranav Mohanlal Last Year Memories : മലയാളത്തിലെ പ്രധാന സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ മകളാണ് കല്യാണി പ്രദർശൻ. പഴയകാല ചലച്ചിത്ര നായിക ലിസിയുടെയും പ്രിയദർശന്റെയും മകളായ കല്യാണി സിനിമയിൽ വന്നിട്ട് അധികനാൾ ആയില്ല. വളരെ കുറച്ച് കാലയളവിൽ കഠിനാധ്വാനം കൊണ്ടും അഭിനയമികവു കൊണ്ടും ഒട്ടേറെ ആരാധകരെ ഉണ്ടാക്കാൻ
കല്യാണിക്കു സാധിച്ചു. ചലച്ചിത്ര താരങ്ങളുടെയും മറ്റു സെലിബ്രിറ്റികളുടെയും ഇൻസ്റ്റഗ്രാം ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റ് വൈറലായി കൊണ്ടിരിക്കുമ്പോൾ ആണ് കല്യാണിയുടെ ന്യൂ ഇയർ പോസ്റ്റ് ജനശ്രദ്ധ നേടുന്നത്. 2023 വൻ ഹിറ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കല്യാണി. ഹൃദയം, തല്ലു മാല, ശേഷം മൈക്കിൽ ഫാത്തിമ, ആന്റണി തുടങ്ങി വൻ ഹിറ്റുകളാണ് 2023 കൊണ്ട് മാത്രം കല്യാണി
വിജയകരമായി പൂർത്തിയാക്കിയത്. ഇതിനോടകം മലയാളത്തിലെ മുൻനിര താരങ്ങളോടൊക്കെ ഒപ്പം അഭിനയിക്കാനും അഭിനയമികവു കൊണ്ട് ഒപ്പം നിൽക്കാനും കല്യാണിക്കു സാധിച്ചു. 2023ഇൽ ഇറങ്ങിയ ആന്റണി എന്ന ആക്ഷൻ ഡ്രാമ മൂവിയിൽ കല്യാണി കൊടുത്ത കഠിനാധ്വാനം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. വളരെക്കാലത്തെ വർക്ക്ഔട്ടുകൾക്കു ശേഷവും പരിശീലനത്തിന് ശേഷവും ഒരു
മികച്ച ആക്ഷൻ സിനിമ ചെയ്യാൻ കല്യാണി ഒരുങ്ങി. താനൊഴുക്കിയ കണ്ണുനീരിനും വേദനയ്ക്കും എല്ലാറ്റിനും ഫലമായി ഈ സിനിമകളുടെ വിജയത്തെ കാണുകയാണ് കല്യാണി. ചെയ്ത സിനിമകളൊക്കെ മികച്ച അഭിപ്രായങ്ങൾ കിട്ടുകയും അടുത്ത ജീവിതത്തിന്റെ പാഠങ്ങളിലേക്ക് കടക്കുവാൻ എക്സൈറ്റ്മെന്റും ആക്സൈറ്റിയും ഉണ്ടെന്ന് പറയുകയാണ് താരം. ഒരു വർഷത്തെ വിവിധ മൊമെന്റുകൾ കൂട്ടിവെച്ചതായിരുന്നു പോസ്റ്റ്. ബെസ്റ്റ് ഫ്രണ്ട് ആയ പ്രണവ് മോഹൻലാലിന്റെ കൂടെ ടേബിൾ ടെന്നീസ് കഴിക്കുന്നതും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും ബേസിലും ഒപ്പം തമാശ പറഞ്ഞിരിക്കുന്നത് ഒക്കെയായി കല്യാണിയുടെ ഒരു വർഷത്തെ മുഴുവൻ നല്ല നിമിഷങ്ങളുടെ വീഡിയോകളാണ് താരം പങ്കുവെച്ചത്.