Karikku Fame Ameya Mathew Wedding News Viral : മലയാളികളുടെ പ്രിയനടിയും മോഡലുമാണ് അമേയ മാത്യു. മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരിസായിരുന്ന ‘കരിക്കി’ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം 2017-ൽ ആട് 2 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് ബോംബ് കഥ, തിമിരം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ മികച്ച പ്രകടനം തന്നെ താരം കാഴ്ചവയ്ക്കുകയും ചെയ്തു. കരിക്ക് വെബ് സീരിസിലെ നിരവധി താരങ്ങളുടെ വിവാഹം ഇതിനോടകം തന്നെ കഴിഞ്ഞിരുന്നു.
സോഷ്യൽ മീഡിയ താരം കൂടിയായ അമേയ പ്രൊഫഷണൽ വിശേഷങ്ങൾക്ക് പുറമെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ വിശേഷങ്ങൾ കഴിഞ്ഞ വർഷം മുതൽ പങ്കുവച്ചെങ്കിലും വരൻ്റെ മുഖം കാണിച്ചുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നില്ല. നിശ്ചയ ശേഷം കാനഡയിലേക്ക് ഭാവി വരൻ പോയതിന് ശേഷം അമേയയും കാനഡയിലേക്ക് പോയിരുന്നു. കാനഡയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ കിരൺ കട്ടിക്കാരനാണ് താരത്തെ വിവാഹം കഴിക്കാൻ പോകുന്നത്.
ഈ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം ഉടൻ ഉണ്ടെന്ന കാര്യം താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കാനഡയിലായിരുന്ന അമേയ ഞാൻ നാട്ടിലെത്തിയെന്നും, വിവാഹം ഉടൻ ഉണ്ടെന്നും പ്രേക്ഷകരെ അറിയിച്ചിരുന്നു. അതിനു പിന്നാലെ ബ്രൈഡൽ ഷവർ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. കിരണുമൊത്തുള്ള മധുരം വെപ്പിൻ്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇന്ന് അമേയയും കിരണും തമ്മിലുള്ള വിവാഹം നടക്കുകയാണ്. താരത്തിൻ്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വിവാഹത്തിന് വൈറ്റ് ഗൗണിൽ എത്തിയ താരത്തിനോട് മീഡിയക്കാർ ടെൻഷനുണ്ടോ എന്ന് ചോദിക്കുകയും, ടെൻഷനുണ്ടെന്ന് താരം പറയുന്നതും കാണാം. വരൻ കാനഡയിലായതിനാൽ പ്രൊഫഷൻ ഉപേക്ഷിച്ച് ഇനി കാനഡയിൽ സ്ഥിരതാമസമാക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. നിരവധി പ്രേക്ഷകരും, സുഹൃത്തുക്കളുമാണ് താരത്തിന് വിവാഹ ആശംസകൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്.