Kavi Pregnancy News By KL BRO Biju Rithvik Family : വളരെ കുറഞ്ഞ സമയം കൊണ്ട് 50 മില്യണിൽ അധികം സസ്ക്രൈബേഴ്സിനെ നേടി മുന്നോട്ടുള്ള ജൈത്ര യാത്ര തുടരുകയാണ് കെ എൽ ബിജു എന്ന സാധാരണക്കാരൻ. ഒരു ബസ് ഡ്രൈവറിൽ നിന്നാണ് കേരളം ഒന്നാകെ അറിയുന്ന നിലയിലേക്ക് ഇദ്ദേഹവും ഇദ്ദേഹത്തിന്റെ കുടുംബവും ഇന്ന് വളർന്നു കഴിഞ്ഞിരിക്കുന്നത്.ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞതിഥി എത്താൻ പോകുന്നതിന്റെ സന്തോഷമാണ് കവിയും ബിജുവും ഇപ്പോൾ തങ്ങളുടെ പുതിയ വീഡിയോയിലൂടെ ആളുകൾക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.
ഏറെ നാളായി തനിക്ക് ഒരു കൂട്ട് വേണമെന്ന് റിഥ്വിക് പറയാറുണ്ടെന്നും അമ്മയും അതേ ആഗ്രഹം തുടരെത്തുടരെ പറയുന്നു എന്നും അതിന് ഇപ്പോൾ സമയം ആയിരിക്കുന്നു എന്നാണ് ബിജുവും കവിയും പറഞ്ഞിരിക്കുന്നത്.അത്രയും നാണത്തോടെ തന്നെയാണ് ഇരുവരും കാര്യം അവതരിപ്പിക്കുന്നത്. വീഡിയോയിലൂടനീളം ഇവരുടെ നാണം തൂകുന്ന ചിരി കാണാൻ കഴിയും. കമന്റുകളും അത് തന്നെയാണ് പറയുന്നത്. ഇവരുടെ സന്തോഷവും ചിരിയും കാണുമ്പോൾ തങ്ങൾക്കും സന്തോഷമായി എന്നാണ് ആരാധകർ പറയുന്നത്.
റിഥ്വിക്കിന് നല്ല പെങ്ങളുട്ടി ഉണ്ടാകട്ടെ എന്ന് ആഗ്രഹവും ആരാധകർ ഒന്നടങ്കം അറിയിക്കുന്നുണ്ട്. വീട്ടിൽ തന്നെ പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കിയെന്നും ഇനി ആശുപത്രിയിൽ പോയി ചെക്കപ്പ് മറ്റും ചെയ്യണമെന്ന് ആണ് കവി പറയുന്നത്.കവി ഈ കാര്യം വന്ന് പറഞ്ഞപ്പോൾ തനിക്ക് അങ്ങേയറ്റം സന്തോഷമാണ് ഉണ്ടായത് എന്നും ഒരുപാട് മനസ്സുനിറഞ്ഞു എന്നും ബിജുവും വീഡിയോയിലൂടെ പറയുന്നു. വിവരമറിയിക്കുമ്പോൾ ഉള്ള ബിജുവിന്റെ അമ്മയുടെ സന്തോഷവും എടുത്തു പറയേണ്ടതു തന്നെയാണ്.
തനിക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ട എന്നും മനസ്സ് ഒരുപാട് നിറഞ്ഞു എന്നുമാണ് അമ്മയും പറയുന്നത്. ആദ്യത്തെ പ്രഗ്നൻസിയിൽ തനിക്ക് അത് എങ്ങനെ നോക്കണമെന്ന് പോലും അറിയില്ലായിരുന്നു എന്നും എന്നാൽ രണ്ടാമത്തേത് നോക്കിയത് താൻ ഒറ്റയ്ക്കാണെന്നും കവിയും പറയുന്നു. അന്ന് വിശേഷം ബിജുവേട്ടനെ അറിയിച്ചപ്പോൾ ഉള്ള അതേ നാണവും സന്തോഷവും തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് എന്നാണ് കവി പറയുന്നത്. തന്റെ വീട്ടുകാരെയും വിശേഷം അറിയിച്ചു എന്ന് കവി പറയുന്നുണ്ട്.