KJ Yesudas 84 Birthday Celebration Viral : കാലഘട്ടങ്ങളെ അതിജീവിച്ച സ്വരമാധുര്യത്തിന് 84 വയസ്സ്. മലയാളികളുടെ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനെ നെഞ്ചിലേറ്റുന്നവരാണ് ഓരോ മലയാളികളും. സംഗീതം എന്നാൽ മലയാളികൾക്ക് ദാസേട്ടൻ ആണ്. മലയാളികളുടെ പ്രണയത്തിനും ദുഖത്തിനും വിരഹത്തിനും എല്ലാം നിറം പകർന്നത് മഹാനായ കലാകാരന്റെ സ്വർഗീയ സംഗീതം തന്നെ ആയിരുന്നു.
അടിമുടി സംഗീതത്തിൽ ഉടല് മുങ്ങി നിൽക്കുന്ന കലാകാരനാണ് അദ്ദേഹം. 70 കളിൽ മലയാള സിനിമയ്ക്ക് ലഭിച്ച ആ സ്വരമാധുര്യം ഇടറാതെ പതറാതെ ഇന്നും മലയാളികൾക്ക് ഒപ്പം തുടരുകയാണ്. സിനിമ ഗാനങ്ങൾക്ക് പുറമെ ഭക്തിഗാനങ്ങളും ആ സ്വരത്തിൽ കേൾക്കുമ്പോൾ ദൈവികതയുടെ മഹാ അനുഭൂതിയിൽ മുങ്ങിപ്പോകാത്തവരായി ആരും തന്നെ കാണില്ല. ദൈവങ്ങളെ പോലും പാടി ഉണർത്തുന്ന ഗന്ധർവ്വന് എത്ര അവാർഡുകൾ സമ്മാനിച്ചാലും എത്രയധികം ആരാധിച്ചാലും സംതൃപ്തരാവത്തവരാണ് ആ സ്വരം ഒരിക്കലെങ്കിലും അനുഭവിച്ചവർ.
സഹപ്രവർത്തകർക്ക് പോലും ദൈവമാണ് ആ കലാകാരൻ. ഇപോഴിതാ ശതാഭിഷേകത്തിന്റെ നിറവിലാണ് താരം. ഇന്ത്യ ഒന്നടങ്കം ആശംസകളുമായി എത്തിയിരിക്കുകയാണ് താരത്തിന്. ശതാഭിഷ്ടനകുന്ന എന്റെ പ്രിയപ്പെട്ട ദാസേട്ടന് പിറന്നാൾ ആശംസകൾ എന്നാണ് മഹാനടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത് ദാസേട്ടന്റെ ശബ്ദത്തിലുള്ള ഗാനങ്ങൾക്ക് ചുണ്ടനക്കാൻ സാധിച്ചതാണ് തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃതമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രവുമല്ല നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസമാണ് ദാസേട്ടൻ എന്നും അദ്ദേഹം ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നു എന്നും താരം പറയുന്നു.
സംഗീതത്തിന് വേണ്ടി അദ്ദേഹം കൊടുക്കുന്ന ഡെഡിക്കേഷൻ എല്ലാ ഗായകരും കണ്ട് പഠിക്കേണ്ട കാര്യമാണെന്നാണ് ഗായിക ചിത്ര പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് പറഞ്ഞത്. സംഗീതം അഭ്യസിക്കുന്ന കാര്യത്തിലും ശബ്ദം സൂക്ഷിക്കുന്ന കാര്യത്തിലുമെല്ലാം ഒട്ടനേകം കാര്യങ്ങൾ ആണ് താൻ അദ്ദേഹത്തെ നോക്കി പഠിച്ചതെന്നും ജീവിത ശൈലിയിൽ ഉണ്ടാവേണ്ട ചിട്ടകൾ അദ്ദേഹത്തിൽ നിന്നാണ് താൻ മനസ്സിലാക്കിയതെന്നും ചിത്ര കൂട്ടിച്ചേർത്തു.