KL Bro Biju Son Rithvik Birthday Celebration : കണ്ണൂർകാരനായ കെഎൽ ബ്രോയെ അറിയാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം.കെഎൽ ബ്രോ ബിജു ഋത്വിക് എന്ന യുട്യൂബ് ചാനലിലൂടെ മലയാളി മനസ് കീഴടക്കാൻ നും കുടുംബത്തിനും സാധിച്ചു. ചെറിയ കാലം കൊണ്ട് മുപ്പത് മില്യൺ സബ്സ്ക്രൈബേഴ്സ് സ്വന്തമാക്കി കൊണ്ടാണ് ഇപ്പോഴും ഈ ചാനൽ മുന്നോട്ടു പോകുന്നത്.
ഈ വർഷമാണ് കേരളത്തിലെ നമ്പർ വൺ യുട്യൂബ് ചാനലിനുള്ള അവാർഡ് കെഎൽബോയിന് ലഭിച്ചത്. 2020-ൽ കൊറോണ സമയത്തായിരുന്നു ബിജുവും കുടുംബവും ചാനൽ തുടങ്ങിയത്. ഒരു ഫോണിലൂടെ വീഡിയോകൾ ചെയ്തു തുടങ്ങിയ ബിജു തന്നെയാണ് സ്ക്രിപ്റ്റും, എഡിറ്റിങ്ങുമൊക്കെ ചെയ്തിരുന്നത്. ചാനലിലൂടെ നല്ല നല്ല കണ്ടൻ്റുകളുമായി വരുന്ന ബിജുവും കുടുംബവും കുടുംബത്തിലെ സന്തോഷകരമായ ഒരു വിശേഷവുമാണ് വന്നിരിക്കുന്നത്.
ബിജുവിൻ്റെയും കവിയുടെയും മകനായ റിത്വിക്കിൻ്റെ ഏഴാം പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. രാവിലെ തന്നെ അമ്മയും ബിജുവും കവിയും റിത്വിക്കും കൂടി അമ്പലത്തിൽ പോയ ശേഷം, ബിജുവും മോനും സ്കൂളിൽ കുട്ടികൾക്ക് ചോക്ലേറ്റും, കൂടാതെ ഉച്ചഭക്ഷണ സാധനങ്ങളും നൽകുന്നുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോൾ, കെയ്ക്ക് ഓർഡർ കൊടുത്ത ‘കെയ്ക്ക് ഹബിൽ’ നിന്നും ടോം ആൻറ് ജെറി തീമിലുള്ള കെയ്ക്കുമായി എത്തിയിരുന്നു. എല്ലാവരും ചേർന്ന് മകൻ്റെ പിറന്നാൾ കെയ്ക്ക് മുറിച്ച് ആഘോഷിച്ചു. വീട്ടിൽ ചില പണികൾ
നടക്കുന്നതിനാൽ എല്ലാവർക്കും കെയ്ക്ക് നൽകിയ ശേഷം ഉച്ചഭക്ഷണമായി ബിരിയാണി നൽകുകയും ചെയ്തു. പിന്നീട് സഹോദരിയായ ശ്രീമയി റിത്വിക്കിന് സ്വർണ്ണ ഏലസ് സമ്മാനമായി നൽകുകയും ചെയ്തു. യുട്യൂബിൽ നിന്നും ഇത്രയും വരുമാനം ലഭിച്ചിട്ടും സാധാരണക്കാരൻ്റെ ജീവിതം തന്നെ ബിജുവും കുടുംബവും ഇപ്പോൾ നയിക്കുന്നത്.