Kollam Sudhi Family With Lakshmi Nakshathra Video : അവതരണ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. കേരളത്തിനകത്തും പുറത്തും നിരവധി ആരാധകരുള്ള താരം ഒരു യൂട്യൂബർ കൂടിയാണ്. സ്റ്റാർ മാജിക് എന്ന ഷോയ്ക്ക് ശേഷമാണ് ലക്ഷ്മിക്ക് ആരാധകർ ഏറെയായത്. ഇതിന് പിന്നാലെ താരം സോഷ്യൽ മീഡിയയിലും സജീവമായി മാറുകയായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളത്.
എല്ലാ വിശേഷങ്ങളും തന്റെ ആരാധകർക്കൊപ്പം ആയി ആഘോഷിക്കുന്ന താരം ഇത്തവണത്തെ ക്രിസ്മസിന് സുധിയുടെ കുടുംബത്തെ കാണാനാണ് എത്തിയത്. സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കുമായി നിരവധി വസ്ത്രങ്ങളും സുധിയുടെ ഇളയമകനായ റിതുലിന് നിരവധി കളിപ്പാട്ടങ്ങളും പപ്പാനിയുടെ വേഷവും കേക്കും എല്ലാം ലക്ഷ്മി ഒപ്പം കരുതിയിരുന്നു. സർപ്രൈസ് ആയി വീട്ടിലെത്തിയ ലക്ഷ്മി റുതുലിനെ കൊണ്ട് പാട്ടുപാടിക്കുകയും കൂടെ കൊണ്ടു പോയി തന്റെ വണ്ടിയിൽ ഒളിപ്പിച്ചിരുന്ന സർപ്രൈസ് നൽകുകയും ആയിരുന്നു. ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇവർക്ക് പറ്റുന്ന രീതിയിൽ സർപ്രൈസ് നൽകുമായിരുന്നു.
ഇത് എന്റെ ഒരു ചെറിയ സന്തോഷമാണെന്നും ലക്ഷ്മി പറഞ്ഞു. ശേഷം സുധിക്കായി പണിയുന്ന പുതിയ വീട്ടിലും താരം രേണുവും മക്കളുമായി പോകുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. കല്ലിടിലിനു ശേഷം തങ്ങൾ ആദ്യമായാണ് വീട്ടിലെത്തുന്നത് എന്ന് രേണുവും മകൻ കിച്ചുവും പറയുന്നു. ഇരുവരുടെയും റൂമുകളും കിച്ചണും എല്ലാം വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. എന്തായാലും വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ വൈറലായി മാറിയതോടെ സുധിയുടെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച ലക്ഷ്മിയുടെ നല്ല മനസിനെ പ്രശംസിക്കുകയാണ് ആരാധകർ.
“ആഘോഷ വേളയിൽ സുധി ചേട്ടന്റെ കുടുംബത്തെ ഓർത്ത് ചേർത്ത് പിടിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഒരുപാട് സന്തോഷം, സുധി ചേട്ടന്റെ കുടുംബത്തെ ചേർത്ത് നിർത്തുന്ന ലക്ഷ്മിക്ക് ഒരായിരം സല്യൂട്ട്, വളരെ നന്നായി, സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ ലക്ഷ്മിയേയും സുധി ചേട്ടന്റ കുടുംബത്തെയും” എന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് കൊല്ലം സുധി സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് താരത്തിന്റെ മ,ര,ണ,ത്തിനിടയാക്കിയത്.