Kollam Sudhi New Home Video Shared By Renu Sudhi : സിനിമകളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും, കോമഡി പരിപാടികളിലൂടെയും, മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് കൊല്ലം സുധി. സിനിമാ മേഖലയിൽ വലിയ രീതിയിൽ ഉയർന്ന് വരണമെന്ന് ആഗ്രഹിച്ച ഒരാൾ. തന്റെ തിരക്കിട്ട ജീവിതങ്ങളിൽ വേദികളിൽ നിന്നും വേദികളിലേക്കുള്ള യാത്രയിലാണ് കൊല്ലം സുധിക്ക് അപകടം സംഭവിച്ചത്. ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിതമായ ഒരു ആക്സിഡന്റ്. ഈ അപകടം സുധിയുടെ ജീവനെടുത്തു. വടകരയിലെ ഷോ കഴിഞ്ഞ് തിരിച്ച് കോട്ടയത്തിനു പോകുന്ന വഴിയായിരുന്നു സുധി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ആക്സിഡന്റിൽ സുധിയുടെ മരണശേഷം അദ്ദേഹം പോയി എന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ആകുന്നില്ല എന്നാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും ഒരേ സ്വരത്തിൽ പറഞ്ഞത്.സുധിയുടെ ഭാര്യയുടെ പേരാണ് രേണു. സുധിക്ക് രണ്ടു മക്കളാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് രേണു. രേണു പങ്കുവെക്കുന്ന വീഡിയോകൾ പലപ്പോഴും ചർച്ചയായി മാറാറുണ്ട്.
സുധി മരണപ്പെട്ടതിനുശേഷം സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നിൽക്കുകയും സഹായം നൽകുകയും ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. സുധി പങ്കെടുത്തിരുന്ന റിയാലിറ്റി ഷോ ആയിരുന്ന സ്റ്റാർ മാജിക്കിലെ അവതാരകയാണ് ലക്ഷ്മി. സുധി അവസാനമായി ഇട്ടിരുന്ന ഷർട്ടിന്റെ അതേ മണമുള്ള പെർഫ്യൂം രേണുവിന് വേണമെന്ന ആവശ്യം നിറവേറ്റി കൊടുത്തത് ലക്ഷ്മിയാണ്. ഇതിനെ ചൊല്ലിയുള്ള പല വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പോസിറ്റീവായും നെഗറ്റീവ് ആയും ഇതിനെതിരെ നിരവധി കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ രേണുവിന്റെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സുധി ആഗ്രഹിച്ചതുപോലെ തന്നെ പുതിയ ഒരു വീട് രേണുവിനും മക്കൾക്കും വേണ്ടി നിർമ്മാണം കഴിഞ്ഞിരിക്കുകയാണ്.
വാടകവീട്ടിൽ ആയിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. അതിനാൽ സുധിയുടെ വലിയൊരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അത് സഫലികമായില്ല. എന്നാൽ പുതിയ വീടിന് തന്റെ സുധി ചേട്ടനോട് ചേർന്ന് നിൽക്കുന്ന ഒരു പേരാണ് രേണുക നൽകിയിരിക്കുന്നത്. ”സുധിലയം” എന്നാണ് വീടിന് വെച്ചിരിക്കുന്ന പേര്.നിരവധി പേരുടെ പ്രയത്നഫലമായാണ് സുധിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നത്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് രേണു പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവർ ഇരുവരും. സുധിയുടെ സ്റ്റേജ് പരിപാടികൾ കണ്ടാണ് രേണുവിന് ഇദ്ദേഹത്തോട് സ്നേഹം തോന്നിയത്. പ്രണയം മനസ്സിലാക്കിയ സുധി തന്റെ മകൻ കിച്ചുവിന്റെ അമ്മയായി ജീവിതത്തിലേക്ക് കടന്നു വരാമോ എന്ന് രേണുകയോട് ആവശ്യപ്പെടുകയായിരുന്നു.
കഷ്ടപ്പാടുകൾ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിലും തങ്ങൾ വളരെയധികം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത് എന്ന് രേണു പറയുന്നു. അഭിനയ ലോകത്തേക്ക് രേണു കടന്നുവരുന്നു എന്നുള്ള വാർത്തകൾ ഇതിനിടയ്ക്ക് ശ്രദ്ധ നേടിയിരുന്നു. ഇനി ഒരു വിവാഹത്തെക്കുറിച്ചുള്ള രേണുവിന്റെ കാഴ്ചപ്പാടിനെ കുറിച്ച് ചോദിച്ചപ്പോൾ, രേണു പറഞ്ഞത് തന്റെ മക്കൾക്ക് വേണ്ടിയുള്ളതാണ് തന്റെ ജീവിതം എന്നും ഇനിയൊരു വിവാഹത്തെ കുറിച്ച് ഞാൻ ആലോചിക്കുന്നില്ല എന്നുമായിരുന്നു. സുധിയുടെ ഓർമ്മകളിൽ കഴിയുകയാണ് രേണു ഇന്ന്. അതിനാൽ തന്നെ ഇപ്പോൾ വെച്ച പുതിയ വീടും ഇനി “സുധിലയം ”എന്ന പേരിൽ അദേഹത്തിന്റെ ഓർമ്മകളാൽ നിറഞ്ഞുനിൽക്കും.